കേരളം

kerala

By

Published : Jan 7, 2020, 5:51 PM IST

ETV Bharat / business

സെൻസെക്‌സ്‌ നേട്ടത്തിൽ, സ്വർണ വില 420 രൂപ കുറഞ്ഞു

ബി‌എസ്‌ഇ സൂചിക 192.84 പോയിന്‍റ് (0.47%) ഉയർന്ന് 40,869.47 എന്ന നിലയിലെത്തി. നിഫ്റ്റി 59.90 പോയിന്‍റ് (0.50%) ഉയർന്ന് 12,052.95 ലെത്തി.

Sensex rebounds 193 points; Nifty reclaims 12,000
സെൻസെക്‌സ്‌ നേട്ടത്തിൽ, സ്വർണ വില 420 രൂപ കുറഞ്ഞു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തിന് ശേഷം ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബി‌എസ്‌ഇ സൂചിക 192.84 പോയിന്‍റ് (0.47%) ഉയർന്ന് 40,869.47 എന്ന നിലയിലെത്തി. നിഫ്റ്റി 59.90 പോയിന്‍റ് (0.50%) ഉയർന്ന് 12,052.95 ലെത്തി.
സെൻസെക്‌സിൽ അൾട്രാടെക് സിമൻറ് 2.10 ശതമാനം ഉയർന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, എൻടിപിസി, ഏഷ്യൻ പെയിന്‍റ്സ്‌ എന്നിവയും നേട്ടത്തിലാണ്. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, പവർഗ്രിഡ് എന്നിവ നഷ്‌ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ക്രൂഡ് ഓയിൽ വില 0.26 ശതമാനം ഇടിഞ്ഞ് 68.73 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ 10 പൈസ കൂടി രൂപയുടെ മൂല്യം 71.83 ലെത്തി.

രാജ്യ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 420 രൂപ കുറഞ്ഞ് 41,210 രൂപയായി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഗ്രാമിന് 3735 രൂപയാണ് വില.

ABOUT THE AUTHOR

...view details