കേരളം

kerala

ETV Bharat / business

സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

നിങ്ങൾ പേടിഎം ഉപഭോക്താവാണെങ്കിൽ സൗജന്യമായി സിബിൽ സ്കോർ അറിയാം.

By

Published : Jul 6, 2021, 3:44 PM IST

CIBIL score  സിബിൽ സ്കോർ  paytm  പേടിഎം  TransUnion CIBIL
സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

ബാങ്കുകൾ വായ്‌പ അനുവദിക്കുമ്പോൾ പരിഗണിക്കുന്ന ഏറ്റവും പ്രധാന കാര്യം നമ്മുടെ സിബിൽ സ്കോറാണ്. ഉപഭോക്താക്കൾക്ക് സൗജന്യമായി സിബിൽ സ്കോർ പരിശോധിക്കാനുള്ള അവസരം ഒരുക്കുകയാണ് പേടിഎം. ഉപയോക്താക്കൾക്ക് സിബിൽ സ്കോർ, ക്രെഡിറ്റ് കാർഡ്, വായ്‌പ അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ പേടിഎമ്മിലൂടെ അറിയാനാകും.

Also Read:ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു

കൂടാതെ ക്രെഡിറ്റ് റേറ്റിംഗുകൾ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ, നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പ്രത്യേക ക്രെഡിറ്റ് എജ്യൂക്കേഷൻ വിഭാഗവും പേടിഎം ആപ്ലിക്കേഷനിൽ ഉണ്ടാകും.

പേടിഎം വഴി സിബിൽ‌ സ്കോർ‌

  • പേടിഎമ്മിൽ ലോഗിൻ ചെയ്‌ത് 'show more' ഐക്കണിൽ ക്ലിക്ക് ചെയ്യുക
  • ഫ്രീ ക്രെഡിറ്റ് സ്കോർ ഫീച്ചർ തെരഞ്ഞെടുക്കുക
  • പാൻകാർഡ്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ( ആവിശ്യമെങ്കിൽ) നൽകുക.

മറ്റ് സേവനങ്ങൾ

പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലെ എല്ലാ വായ്‌പ വിവരങ്ങളും പേടിഎമ്മിലൂടെ അറിയാനാകും. ഇതിനായി All Loan and Credit Card Accounts എന്ന ഓപ്ഷൻ സെലക്ട് ചെയ്‌താൽ മതി. ഈ സൗകര്യം ഉപഭോക്താവിന് നിലവിലെ തന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധാരണ നൽകുകയും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ Detailed Report” ഓപ്ഷനിലൂടെ നിങ്ങളുടെ പ്രദേശത്തെ മറ്റ് പേടിഎം ഉപയോക്താക്കളുടെ സ്കോർ നിരക്ക് അറിയാനും കഴിയും.

എന്താണ് സിബിൽ സ്കോർ

ഒരു മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെ സ്കോറുകൾ ലഭിക്കും. സകോർ 750ന് മുകളിലാണെങ്കിൽ വായ്‌പ ലഭ്യത വളരെ എളുപ്പമാണ്. ഉയർന്ന സകോർ ഉണ്ടെങ്കിൽ ചിലപ്പോൾ പലിശ നിരക്കിലും ഇളവ് ലഭിച്ചേക്കാം. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സിബിൽ സ്കോർ തയ്യാറാക്കുന്നത്.

മുൻകാല വായ്‌പകൾ, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളൊക്കെയാണ് സിബിൽ സ്കോറിന്‍റെ മാനദണ്ഡം. 2000 ഓഗസ്റ്റിലാണ് സിബിലിന്‍റെ തുടക്കം (Credit Information Bureau India Limited ). 2011ൽ ആണ് സിബിൽ സ്കോർ ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങിയത്.

2017ൽ സിബിലിന്‍റെ 92.1 ശതമാനം ഓഹരികളും ട്രാൻസ് യൂണിയൻ ഏറ്റെടുത്തിരുന്നു. ട്രാൻസ് യൂണിയൻ സിബിലിന്‍റെ വെബ്സൈറ്റിലൂടെയും സിബിൽ സ്കോർ അറിയാവുന്നതാണ്. എന്നാൽ വർഷത്തിൽ ഒരു തവണ മാത്രമാണ് സൗജന്യ സേവനം ഉള്ളത്. വീണ്ടും സ്കോർ അറിയമെങ്കിൽ പ്രത്യേക പ്ലാൻ അനുസരിച്ച് പണം അടയ്‌ക്കണം.

ABOUT THE AUTHOR

...view details