കേരളം

kerala

ETV Bharat / business

ജോണ്‍സണ്‍ & ജോണ്‍സന്‍റെ കൊവിഡ് വാക്‌സിന് അനുമതി

ഒറ്റ ഡോസ് മാത്രമുള്ള വാക്‌സിൻ ആണ് ജോണ്‍സണ്‍&ജോൺസന്‍റേത്.

johnson and johnson  single dose covid vaccine  johnson and johnson covid vaccine  vaccine emergency use in india  ജോണ്‍സണ്‍ & ജോണ്‍സൺ വാക്‌സിൻ  ഒറ്റ ഡോസ് വാക്‌സിൻ
ജോണ്‍സണ്‍ & ജോണ്‍സന്‍റെ വാക്‌സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി

By

Published : Aug 7, 2021, 3:02 PM IST

ന്യൂഡല്‍ഹി: യുഎസ് കമ്പനിയായ ജോണ്‍സണ്‍&ജോണ്‍സന്‍റെ (ജെ&ജെ) കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഭാരത സർക്കാരിന്‍റെ അനുമതി. അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകുന്ന അഞ്ചാമത്തെ വാക്‌സിനാണിത്. ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യയാണ് ജോണ്‍സണ്‍&ജോണ്‍സന്‍റെ വാക്‌സിന് അംഗീകാരം നൽകിയ കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.

Also Read: സെറത്തിന്‍റെ കോവോവാക്‌സ് ഒക്‌ടോബറിൽ ; കുട്ടികള്‍ക്കുള്ളത് 2022 ന്‍റെ ആദ്യപാദത്തില്‍

ജൂലൈ അഞ്ചിനാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഇന്ത്യയിൽ ഹൈദരബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡുമായാണ് ചേർന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിൻ ഉത്പാദനവും വിതരണവും നടത്തുക.

ഒറ്റ ഡോസ് മാത്രമുള്ള വാക്‌സിൻ എന്നതാണ് ജോണ്‍സണ്‍ & ജോൺസന്‍റെ പ്രത്യേകത. ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യയിലെ വാക്‌സിനേഷന്‍റെ വേഗത കൂട്ടാനാവും. ജോണ്‍സണ്‍ & ജോൺസണ്‍ വാക്‌സിൻ കൊവിഡിനെതിരെ 85 ശതമാനം വരെ ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്.

ABOUT THE AUTHOR

...view details