കേരളം

kerala

ETV Bharat / business

ജിഡിപിയിൽ കുതിച്ചുചാട്ടം ; ആദ്യപാദത്തില്‍ 20.1 ശതമാനത്തിന്‍റെ വളർച്ച - ജിഡിപി വളർച്ചാ നിരക്ക്

ഓഗസ്റ്റ് മാസത്തെ ആർബിഐയുടെ ധനനയ യോഗത്തിൽ, ആദ്യപാദത്തില്‍ 21.4 ശതമാനം വളർച്ച ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ.

indias gdp growth  ജിഡിപി  2021-22 സാമ്പത്തിക വർഷം  FY22  ആദ്യ പാദത്തിലെ ജിഡിപി  ജിഡിപി വളർച്ചാ നിരക്ക്  GDP Growth rate
ജിഡിപിയിൽ കുതിച്ചുചാട്ടം; ആദ്യപാദം 20.1ശതമാനത്തിന്‍റെ വളർച്ച

By

Published : Aug 31, 2021, 8:40 PM IST

കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന്‍റെ സൂചനകൾ തന്ന് ആദ്യ പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചാനിരക്ക്. കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ- ജൂണ്‍ കാലയളവിൽ 20.1 ശതമാന വളർച്ചയാണ് ജിഡിപിയിൽ ഉണ്ടായത്.

Also Read: 3,600 കോടിയുടെ ഗോ ഫസ്റ്റ് ഐപിഒയ്ക്ക് SEBI അംഗീകാരം

ഇതിന് മുമ്പത്തെ പാദത്തിൽ (ജനുവരി-മാർച്ച്) 1.6 ശതമാനം മാത്രമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ കൊവിഡിനെ തുടർന്ന് 24.4 ശതമാനത്തിന്‍റെ തകർച്ചയാണ് ജിഡിപിയിൽ ഉണ്ടായത്.

ഓഗസ്റ്റ് മാസത്തെ ആർബിഐയുടെ ധനനയ യോഗത്തിൽ, ആദ്യപാദത്തില്‍ ജിഡിപി 21.4 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു വിലയിരുത്തൽ.

ഏറ്റവും അധികം ഉണർവ് ഉണ്ടായത് നിർമാണ മേഖലയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദം 68.3 ശതമാനത്തിന്‍റെ വളർച്ചയാണ് നിർമാണ മേഖലയിൽ ഉണ്ടായത്. ഉത്പാദന മേഖല 49.6 ശതമാനവും വളർച്ച കൈവരിച്ചു.

ABOUT THE AUTHOR

...view details