കേരളം

kerala

ETV Bharat / business

ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു - സെൻസെക്‌സ്

സെൻസെക്‌സ് 215.12 പോയന്‍റ് ഇടിഞ്ഞ് 54,277.72ലും നിഫ്റ്റി 56.40 പോയന്‍റ് ഇറങ്ങി 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

indian stock market  bse sensex  nse nifty  ഓഹരി വിപണി  സെൻസെക്‌സ്  നിഫ്റ്റി
ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

By

Published : Aug 6, 2021, 5:05 PM IST

മുംബൈ: തുടർച്ചയായ നേട്ടങ്ങൾക്ക് ശേഷം വെള്ളിയാഴ്‌ച ഓഹരി സൂചികകൾ നഷ്ടത്തിലായി. സെൻസെക്‌സ് 215.12 പോയന്‍റ് അഥവ 0.39 ശതമാനം ഇടിഞ്ഞ് 54,277.72ലും നിഫ്റ്റി 56.40 പോയന്‍റ് അഥവാ 0.35 ശതമാനം ഇടിഞ്ഞു 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ അദാനിക്ക് മൂന്ന് മാസം കൂടി സമയം

ആർബിഐ ധനനയം പ്രഖ്യാപിച്ചതോടെ നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്‍റ്സ്, അൾട്രടെക് സിമെന്റ്, സീ എന്‍റർടൈൻമെന്‍റ്, ആർബിഎൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.

ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്‌സ്, ഐഒസി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details