നിക്ഷേപകർ വാങ്ങലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ചൊവ്വാഴ്ച ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിലയായ 53,887.98ൽ എത്തി. നിഫ്റ്റി 16,146.90 വരെ ഉയർന്നു. ബിഎസ്‌സി മിഡ്ക്യാപ് (23,44), സ്മോൾക്യാപ്(27,232) എന്നിവയും റെക്കോഡ് ഉയരത്തിലെത്തി.
റെക്കോഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി - സെൻസെക്‌സ്
സെൻസെക്‌സ് 873 പോയിന്‍റ് നേട്ടത്തിൽ 53,823.36ലും നിഫ്റ്റി 246 പോയിന്‍റ് ഉയർന്ന് 16,130.75ലും വ്യാപാരം അവസാനിപ്പിച്ചു.
Also Read: റെഡ്‌മി ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, വിലയും വിശദാംശങ്ങളും അറിയാം
അവസാനം സെൻസെക്‌സ് 873 പോയിന്‍റ് നേട്ടത്തിൽ (1.65 ശശമാനം ഉയർന്ന്) 53,823.36ലും നിഫ്റ്റി 246 പോയിന്‍റ് ഉയർന്ന് (1.55 ശതമാനം) 16,130.75ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌സി മിഡ്ക്യാപ് 23,374ലും സ്മോൾക്യാപ് 27,134ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റൻ, എച്ച്ഡിഎഫ്‌സി, ഇൻഡസിൻഡ് ബാങ്ക്, നെസ്‌ലെ, ആക്സിസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാർമ, അൾട്രാ ടെക്ക് സിമന്‍റ്സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവരാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.