മുംബൈ: തുടർച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 354.89 പോയിന്‍റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയിന്‍റ് ഇടിഞ്ഞ് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ സ്റ്റോക്ക് ഫീച്ചറുകൾ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഉച്ചയ്‌ക്ക് ശേഷം ഇന്ത്യൻ വിപണി തിരിച്ചു കയറി.
മൂന്നാം ദിനവും നഷ്ടത്തിൽ അവസാനിച്ച് ഓഹരി വിപണി - ഓഹരി വിപണി
സെൻസെക്‌സ് 354.89 പോയിന്‍റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയന്‍റ് ഇടിഞ്ഞ് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read:സോഷ്യൽ കൊമേഴ്‌സ് രംഗത്തേക്ക് കടന്ന് യുട്യൂബ്
ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്‌മോൾ ക്യാപ് 1.4 ശതമാനവും ഇടിഞ്ഞു. ഇന്‍റർ ഗ്ലോബ് ഏവിയേഷൻസ് (-5.21), ഇന്ത്യൻ ഹോട്ടൽസ് (-4.79), ആദിത്യ ബിർള ഫാഷൻസ് (-4.64) എന്നിവർക്കാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത്. എസിസി (7.29), ഏഷ്യൻ പെയിന്‍റസ് (5.94), അംബിജ സിമന്‍റസ് (4.63) എന്നിവരാണ് ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. രൂപയുടെ മൂല്യം 74.61 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.