രാജ്യത്ത് സിൽവർ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) സെബി അവതരിപ്പിച്ചേക്കും. സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡ്വൈസറി സമിതി ഇടിഎഫ് തുടങ്ങാൻ ശുപാർശ ചെയ്‌തു. അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് ഇനി മുതൽ വെള്ളിയിലും ഇടിഎഫ് തുടങ്ങാം.
Also Read: നഷ്ടക്കണക്കുകളിൽ പറന്നുയർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ; 107 എണ്ണവും നഷ്ടത്തിൽ
ചുരുങ്ങിയ ചെലവിൽ നിക്ഷേപം നടത്താം എന്നതാണ് സിൽവർ ഇടിഎഫ് എത്തുമ്പോളുള്ള ഗുണം. നിലവിൽ കമ്മോഡിറ്റി വിപണിയിൽ വെള്ളി നിക്ഷേപങ്ങൾക്ക് അവസരമുണ്ട്. വെള്ളി നേരിട്ട് വാങ്ങുന്നതും കമ്മോഡിറ്റി ഡെറിവേറ്റീവ് ഇൻസ്ട്രമെന്‍റുകളിലൂടെ വിപണനം നടത്തുന്നവരും ഉണ്ട്. ചില നിക്ഷേപകർ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വിദേശത്ത് ലിസ്റ്റുചെയ്‌തിരിക്കുന്ന സിൽവർ ഇടിഎഫുകൾ വാങ്ങുന്നുണ്ട്.