ഇനിമുതൽ ആദായ നികുതി റിട്ടേണ്‍ പോസ്റ്റ് ഓഫിസിലും ഫയൽ ചെയ്യാം. നികുതി റിട്ടേൺ അടയ്‌ക്കാനുള്ള സൗകര്യം എല്ലാ പോസ്റ്റ് ഓഫിസുകളിലും ആരംഭിച്ചതായി തപാൽ വകുപ്പ് അറിയിച്ചു. നികുതി ദായകർക്ക് വീടിന്‍റെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫിസിലെത്തി നികുതി റിട്ടേണ്‍ ഫയൽ ചെയ്യാം.
Also Read: ഓണക്കിറ്റിൽ ഏലക്ക; ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം
സാങ്കേതിക പരിജ്ഞാനം കുറഞ്ഞ സാധാരണ വ്യാപാരികൾക്ക് ഏറെ ഉപകാരപ്രദമായ നടപടിയാകും ഇതെന്നാണ് വിലയിരുത്തൽ. പോസ്റ്റൽ, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങൾക്കുള്ള ഒരു ഹബ്ബ് ആയ് മാറുകയാണ് പോസ്റ്റ് ഓഫിസുകൾ.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി പോസ്റ്റ് ഓഫിസ് സേവനങ്ങൾ വ്യാപിപ്പിക്കുകയാണ് സർക്കാർ. അതേ സമയം ആദായനികുതി വകുപ്പിന്‍റെ പുതിയ വെബ്സൈറ്റായ www.incometax.gov.in കൂടിയും നികുതി റിട്ടേണ്‍ ഫയൽ ചെയ്യാവുന്നതാണ്.