കേരളം

kerala

ETV Bharat / business

ക്രിപ്‌റ്റോ ഇടപാടുകളിൽ എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ് - ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്

ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് സൂചന.

income tax department  ക്രിപ്‌റ്റോ ഇടപാടുകൾ  cryptocurrency-exchanges  ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്  ആദായ നികുതി വകുപ്പ്
ക്രിപ്‌റ്റോ ഇടപാടുകളിൽ എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

By

Published : Jul 21, 2021, 7:21 PM IST

ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ എക്സ്ചേഞ്ചുകളിൽ നിന്ന് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്. ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യമിടിയുന്ന സാഹചര്യത്തിൽ നടപടി ഇടപാടുകാരെ ബാധിച്ചേക്കും. പ്രധാനമായും മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കാണ് നോട്ടീസ് അയച്ചത്.

Also Read: യുഎസ് അസ്ഥാനമായ റീഡിങ് പ്ലാറ്റ്‌ഫോം "എപ്പിക്കിനെ" സ്വന്തമാക്കി ബൈജൂസ്

ഡിജിറ്റൽ നാണയങ്ങളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലെഡ്‌ജർ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യമായല്ല ആദായ വകുപ്പ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളോട് വിവരം ആരായുന്നത്. 2017 ൽ ബിറ്റ്‌കോയിൻ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയപ്പോഴും ഇത്തരം ഒരു അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇത്തവണ ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് സൂചന.

പരമ്പരാഗത സ്റ്റോക്ക് മാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി ക്രിപ്റ്റോ കറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമിൽ നേരിട്ടാണ്. അതിനാൽ എല്ലാ വിവരങ്ങളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലാണ് ലഭ്യമാവുക. ക്രിപ്‌റ്റോ കറൻസികൾ വിൽക്കുമ്പോൾ ഇടപാടുകാർ സാധാരണ പണം ബാങ്കിലേക്കിടാറില്ല. വില കുറയുമ്പോൾ വീണ്ടും ക്രിപ്റ്റോ കറൻസികൾ വാങ്ങുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്.

അതിനാൽ കൃത്യമായ നികുതി ഈടാക്കാൻ കഴിയില്ല. സെക്യൂരിറ്റീസ് ആക്ടിനു കീഴിൽ വരാത്തതിനാൽ ക്രിപ്‌റ്റോ കറൻസിയുടെ വില്പനക്ക് 30ശതമാനം നികുതി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇടപാടുകൾ നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ക്രിപ്റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് വകുപ്പ് നിർദേശം നൽകിയേക്കും.

ABOUT THE AUTHOR

...view details