കേരളം

kerala

ETV Bharat / business

സ്വർണവിലയിൽ വീണ്ടും വർധന - സംസ്ഥാനത്ത് സ്വർണവില

ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്.

സ്വർണവില  സ്വർണവിലയിൽ വർധന  gold price in kerala  gold price  സംസ്ഥാനത്ത് സ്വർണവില
സ്വർണവിലയിൽ വീണ്ടും വർധന

By

Published : Aug 18, 2021, 11:40 AM IST

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപ വർധിച്ച് 4430 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് 35440 രൂപയായിൽ എത്തി. ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തിൽ 36,000 രൂപയായിരുന്ന സ്വർണവില പിന്നീട് തുടർച്ചയായി ഇടിഞ്ഞിരുന്നു.

Also Read: എച്ച്ഡിഎഫ്‌സി ബാങ്കിനുള്ള നിയന്ത്രണം ആർബിഐ ഭാഗികമായി നീക്കി

ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യത്തെ കമ്മോഡിറ്റി വപണിയായ എംസിഎക്‌സിലും സ്വർണവില വർധിച്ചു. 10 ഗ്രാം സ്വർണത്തിന് 52 രൂപ വർധിച്ച് 47,258 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും വർധനവുണ്ടായി. ഒരു ഔണ്‍സിന് 1816.7 ഡോളറർ എന്ന നിലയിലാണ് വില്പന. രാജ്യത്തെ വെള്ളി വിപണിയിലും വില വർധനവ് പ്രകടമായി. ഒരു കിലോ വെള്ളിക്ക് 152 രൂപ വർധിച്ച് 63,655 രൂപയിലെത്തി.

ABOUT THE AUTHOR

...view details