എറണാകുളം:സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയിൽ 130രൂപയുടെ റെക്കോഡ് വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,970 രൂപയും ഒരു പവന് 40,560 രൂപയുമായി.
സ്വർണ വിലയില്‍ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നത്. മറ്റു രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിൽ ഇടപെടില്ലന്ന് വ്യക്തമായതോടെ സ്വർണ വിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. എന്നാൽ യുദ്ധം നീളുന്ന സാഹര്യത്തിലാണ് സ്വർണ വില വീണ്ടും ഉയർന്നുക്കൊണ്ടിരിക്കുന്നത്.
സ്വര്‍ണവില വീണ്ടും 40,000 കടന്നു: ഗ്രാമിന് റെക്കോഡ് വില വര്‍ധന - യുക്രൈന്‍ യുദ്ധവും സ്വര്‍ണ വിലയും
ഒരു ഗ്രാം സ്വര്‍ണത്തിന് 5,970 രൂപയും ഒരു പവന് 40,560 രൂപയുമായി
സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്