തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,500ൽ എത്തി. ആഗോള വിപണിയിലും സ്വർണത്തിന്‍റെ വില ഇടിഞ്ഞു.
സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു - സ്വർണ വില
ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,500ൽ എത്തി
സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞ് 36,000ൽ എത്തി
Also Read: ആധാർ കാർഡിലെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം
ട്രോയി ഔണ്‍സിവ് 1,812.36 ഡോളർ എന്ന നിലയിലാണ് സ്പോട് ഗോൾഡിന്‍റെ വ്യാപാരം നടന്നത്. പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് യുഎസ് ഫെഡ് റിസർവ് വീണ്ടും പ്രഖ്യാപിച്ചതാണ് സ്വർണ വിലയെ ബാധിച്ചത്. വെള്ളിയാഴ്‌ച സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോഡ് വർധനവാണ് ഉണ്ടായത്. പവന് 36,200 രൂപയും ഗ്രാമിന് 4525 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില.