സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. വ്യാഴാഴ്‌ച പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360ൽ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്.
Also Read: ഇന്ത്യയിൽ ഇനി ബിറ്റ് കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം
ഓഗസ്റ്റ് മാസം തുടങ്ങിയതിന് ശേഷം സ്വർണവില തുടർച്ചയായി ഇടിഞ്ഞിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 46,342 രൂപയാണ് വില. 0.02 ശതമാനം വിലയിടിവാണ് ഇന്ന് സ്വർണത്തിന് ഉണ്ടായത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വർധിച്ചു. സ്പോട്ട് ഗോൾഡ് വില ഒരു ഔണ്‍സിന് 0.18 ശതമാനം ഉയർന്ന് 1816.7 ഡോളറിലെത്തി. കിലോയ്‌ക്ക് 62897 രൂപയാണ് വെള്ളിയുടെ വില.