കേരളം

kerala

ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് - സ്വർണവിലയിൽ ഇടിവ്

ഈ മാസം ഇത് മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്

gold price  gold price in kerala  കേരളത്തിലെ സ്വർണ വില  സ്വർണവിലയിൽ ഇടിവ്  സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

By

Published : Aug 5, 2021, 11:50 AM IST

എറണാകുളം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഈ മാസം ഇത് മൂന്നാം തവണയാണ് സ്വർണവില ഇടിയുന്നത്. പവന് 80 രൂപയാണ് വ്യാഴാഴ്ച കുറഞ്ഞത്.

Also Read: ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുട്യൂബ്

ഇതോടെ ഒരു പവൻ സ്വർണത്തിന് 35,840 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4480ൽ എത്തി. ഓഗസ്റ്റ് ഒന്നിന് 200 രൂപയും മൂന്നിന് 80 രൂപയും പവന് കുറഞ്ഞിരുന്നു. സ്വർണത്തിന്‍റെ രാജ്യാന്തര വിലയിലും കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 47,847 രൂപയായി.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1810.50 ഡോളറാണ്. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായി. ഒരു കിലോ വെള്ളിക്ക് 67,471 രൂപയാണ് വില.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ABOUT THE AUTHOR

...view details