മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ചൊവ്വാഴ്‌ച വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 36,200 രൂപയായി. ഗ്രാമിന് 4525 രൂപയാണ് വില.
Also Read:ഏഴു വർഷത്തിന് ശേഷം എടിഎം സർവീസ് ചാർജുകൾ വർധിപ്പിക്കാൻ ആർബിഐ

യൂറോപ്പിൽ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ സ്വാധീനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയും സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കായ 36,200ൽ എത്തിയിരുന്നു. യുഎസ് ട്രഷറി ആദായത്തിൽ മാറ്റമുണ്ടായത് നിക്ഷേപകർ സ്വർണത്തിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.3 ശതമാനം വർധനവോടെ 1,818.25 ഡോളറിലെത്തി.
സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.