കേരളം

kerala

By

Published : Jan 6, 2020, 2:55 PM IST

ETV Bharat / business

യുഎസ്-ഇറാൻ സംഘർഷം; സ്വർണ വില കൂടുന്നു

കേരളത്തിൽ 520 രൂപ വർധിച്ച് പവന് 30,200 രൂപയിലേക്കുയർന്നു. ഗ്രാമിന് 3775 രൂപയാണ് വില.

Gold futures soar Rs 857 to Rs 40,969 per 10 gm
യുഎസ്-ഇറാൻ സംഘർഷം; സ്വർണ വില കൂടുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സ്വർണ വില 10 ഗ്രാമിന് 916 രൂപ ഉയർന്ന് ഫ്യൂച്ചർ ട്രേഡിൽ 41,096 രൂപയായി.
എംസിഎക്‌സ്‌ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാമിന് എക്കാലത്തേയും ഉയർന്ന 41,096 രൂപയായി. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിലയിലുണ്ടായ വർധനയാണ് വില വർധിക്കാൻ കാരണം. ആഗോളതലത്തിൽ ന്യൂയോർക്കിൽ സ്വർണ വില ഔൺസിന് 1.67 ശതമാനം ഉയർന്ന് 1,578.40 ഡോളറിലെത്തി.
കേരളത്തിൽ 520 രൂപ വർധിച്ച് പവന് 30,200 രൂപയിലേക്കുയർന്നു. ഗ്രാമിന് 3775 രൂപയാണ് വില.

ABOUT THE AUTHOR

...view details