മൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ മൂന്നു മാസത്തിനിടെ ആദ്യമായി ബിറ്റ്‌കോയിന്‍റെ മൂല്യം 50,000 ഡോളറിന് മുകളിലെത്തി. തിങ്കളാഴ്‌ച ഒരു ബിറ്റ്‌കോയിന്‍റെ മൂല്യം 50,152.24 യുഎസ് ഡോളറാണ് (ഏകദേശം 37.24 ലക്ഷം ഇന്ത്യൻ രൂപ) കഴിഞ്ഞ ഏപ്രിലിൽ 65,000 ഡോളർ എന്ന റെക്കോർഡിലെത്തിയ ബിറ്റ് കോയിന്‍റെ മൂല്യം പിന്നീട് ഇടിയുകയായിരുന്നു.
മൂന്ന് മാസത്തിനിടെ ആദ്യമായി ബിറ്റ്‌കോയിന്‍റെ മൂല്യം 50,000 ഡോളർ കടന്നു - ബിറ്റ്‌കോൻ മൂല്യം
ബിറ്റ്‌കോയിന് പിന്നാലെ മറ്റ് ക്രിപ്‌റ്റോ കറൻസികളുടെയും മൂല്യം ഉയർന്നു.
ബിറ്റ്‌കോയിന് പിന്നാലെ പ്രചാരത്തിൽ രണ്ടാമതായ ക്രിപ്റ്റോ കറൻസി എഥറിയത്തിന്‍റെ മൂല്യവും ഉയർന്നു. 3,321 ഡോളറാണ് എഥറിയത്തിന്‍റെ മൂല്യം. ഡോഗ് കോയിന്‍റെ മൂല്യം ഒരു ശതമാനം ഉയർന്ന് 0.32 ഡോളറിലെത്തി. സ്റ്റെല്ലാർ, യൂണിസ്വാപ്പ്, എക്സ്ആർപി, ലിറ്റ്‌കോയിൻ, കാർഡാനോ തുടങ്ങിയ മറ്റ് ഡിജിറ്റൽ നാണയങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേട്ടം കണ്ടെത്തി.
ബ്ലോക്ക്‌ചെയിൻ ഡാറ്റാ പ്ലാറ്റ്‌ഫോമായ ചെയ്‌നാലിസിസിന്‍റെ ആഗോള ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡെക്‌സ്-2021 അനുസരിച്ച് ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യതയിൽ ഒരു വർഷത്തിനിടെ ( 2020 ജൂൺ- 2021 ജൂലൈ) 880 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. ആഗോള ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡെക്‌സിൽ വിയറ്റ്നാമിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. കോയിൻജെക്കോ( CoinGecko.com) നൽകുന്ന വിവരം അനുസരിച്ച് ഞായറാഴ്‌ത ക്രിപ്‌റ്റോകറൻസികളുടെ മൊത്തം വിപണി മൂല്യം 2.17 ട്രില്യൺ ഡോളറായിരുന്നു.