ന്യുഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1623 രൂപയായി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ വർധന
ഈ വർഷം ഇതുവരെ പാചക വാതക സിലിണ്ടറിൽ 303 രൂപയുടെ വർധനവാണ് ഉണ്ടായത്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ വർധന
അതേ സമയം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.5 കിലോ സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് നിലവിൽ 841.5 രൂപയാണ് കൊച്ചിയിലെ വില.
എണ്ണ വിതരണ കമ്പനികളാണ് എല്ലാ മാസത്തിന്‍റെയും തുടക്കത്തിൽ രാജ്യത്തെ പാചക വാതക വില നിർണയിക്കുന്നത്. ഈ വർഷം ഇതുവരെ പാചക വാതക സിലിണ്ടറിൽ 303 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഹോട്ടൽ, കാറ്ററിംഗ് മേഖലയ്‌ക്ക് ഇടയ്‌ക്കിടെ ഉണ്ടാകുന്ന പാചക വാതക വിലവർധനവ് കനത്ത പ്രഹരമാണ്.