കേരളം

kerala

ETV Bharat / business

കടലമ്മ കൈവിട്ടില്ല; കൊല്ലം തീരത്ത് ചാകര - Chakara in kollam

കൊവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ നൂറുകണക്കിന്‌ ബോട്ടുകളും വള്ളങ്ങളും ചാകര പ്രതീക്ഷയുമായി ഹാർബറുകളിൽ നിന്ന്‌ തിരിച്ചത്‌. സമ്പൂർണ ലോക്ക്ഡൗണായതിനാൽ ഞായറാഴ്‌ച ഹാർബറുകളിൽ മത്സ്യക്കച്ചവടം ഉണ്ടായിരുന്നില്ല.

ട്രോളിംഗ് നിരോധനം  ട്രോളിംഗ് നിരോധനം അവസാനിച്ചു  ട്രോളിംഗ് നിരോധനം  ട്രോളിംഗ് നിരോധന അവസാനിച്ചു വാര്‍ത്ത  കൊല്ലം കടല്‍തീരം  Kollam shores  Chakara in kollam  Chakara in kollam news
കടലമ്മ കൈവിട്ടില്ല; കൊല്ലം തീരത്ത് ചാകര

By

Published : Aug 1, 2021, 4:27 PM IST

കൊല്ലം:കടലിന്‍റെ മക്കളുടെ കാത്തിരിപ്പിന് കടലമ്മയുടെ സമ്മാനം. 52 ദിവസത്തെ ട്രോളിങ്‌ നിരോധനത്തിന് ശേഷം ശനിയാഴ്‌ച അർധരാത്രിയോടെ കടലില്‍ പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് ചാകരയുമായി. കൊവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ നൂറുകണക്കിന്‌ ബോട്ടുകളും വള്ളങ്ങളും ചാകര പ്രതീക്ഷയുമായി ഹാർബറുകളിൽ നിന്ന്‌ തിരിച്ചത്‌.

സമ്പൂർണ ലോക്ക്ഡൗണായതിനാൽ ഞായറാഴ്‌ച ഹാർബറുകളിൽ മത്സ്യക്കച്ചവടം ഉണ്ടായിരുന്നില്ലെങ്കിലും കയറ്റുമതിക്കാർ മീൻ വാങ്ങി. ഐസിട്ട്‌ സൂക്ഷിക്കാൻ സാധിക്കാത്ത ചെറിയ ബോട്ടുകളിലെ മീനാണ് ലേലം ചെയ്തത്.

കടലമ്മ കൈവിട്ടില്ല; കൊല്ലം തീരത്ത് ചാകര

പ്രധാനമായും കഴന്തൻ, കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ് ബോട്ടുകൾക്ക് ലഭിച്ചത്. കഴന്തൻ ചെമ്മീൻ കിലോയ്ക്ക് 180 രൂപയും, കരിക്കാടിക്ക് 110 രൂപയുമാണ് വില. ഒരു ചെറു ബോട്ടിന് അമ്പതിനായിരം രൂപയ്ക്ക് മേൽ ചെമ്മീൻ ലഭിച്ചു.

കൂടുതല്‍ വായനക്ക്:- ട്രോളിങ് നിരോധനം കഴിഞ്ഞു: ചാകര തേടി മത്സ്യത്തൊഴിലാളികൾ

നിയന്ത്രണം കടുപ്പിച്ചു

120 ഹോഴ്‌സ്‌പവറിന് മുകളിലുള്ള ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കുന്നതിന്‌ ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ബാധകമാക്കി. ഒറ്റയക്ക ബോട്ടുകൾക്ക്‌ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഹാർബറിൽ അടുക്കാം. മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരം കൊവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

തൊഴിലാളികൾ യാനം മാറുന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്‌. കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക്‌ മാത്രമാണ്‌ ഹാർബറിൽ പ്രവേശനം. തൂക്കിവിൽപ്പനയ്‌ക്കു മാത്രമാണ്‌ അനുമതി. ലേലം അനുവദിക്കില്ല. നാളെ മുതൽ ജില്ലയിൽ മത്സ്യബന്ധന ഹാർബറുകൾ സജീവമാകും.

ABOUT THE AUTHOR

...view details