ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് ഉള്ളി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. 100 കണ്ടെയ്‌നറുകള്‍ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഉള്ളി കിലോക്ക് 80 രൂപയായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിപണിയിൽ ഇടപെടുന്നത്. ഉപഭോക്തൃ കാര്യ സെക്രട്ടറി അവിനാശ് കെ. ശ്രീവാസ്തവ നേതൃത്വം നൽകുന്ന ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.
ഉള്ളി വില കുതിക്കുന്നു; ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം
അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം
മഹാരാഷ്ട്രയിലും മറ്റ് ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലും ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് ഉള്ളി വില കുതിച്ചുയർന്നത്. ഒരു മാസത്തിലേറെയായി ഡൽഹിയിലെയും മറ്റ് ഉപഭോഗ സംസ്ഥാനങ്ങളിലെയും ഉള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഉള്ളി വില നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടുന്നത്. വരും ദിവസങ്ങളിൽ ഉള്ളി വിലയിൽ കുറവ് വരുമെന്നും ഉള്ളി വിതരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറക്കുമതി സുഗമമാക്കുന്നതിന് ഉചിതമായ രീതിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്നും ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.