കേരളം

kerala

ETV Bharat / business

കേന്ദ്ര 'ഉത്തേജന'ത്തിനിടയിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി - നിഫ്റ്റി

സെൻസെക്‌സ് 189.45 പോയിന്‍റ് ഇടിഞ്ഞ് 52,735.59ലും നിഫ്റ്റി 45.70 പോയിന്‍റ് ഇടിഞ്ഞ് 15,814ലും വ്യാപാരം അവസാനിപ്പിച്ചു.

bse sensex  nse nifty  സെൻസെക്‌സ്  നിഫ്റ്റി  ഓഹരി വിപണി
കേന്ദ്രത്തിന്‍റെ സാമ്പത്തിക പാക്കേജിനിടയിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി

By

Published : Jun 28, 2021, 8:16 PM IST

മുംബൈ: ധനമന്ത്രി നിർമല സീതാരാമന്‍റെ എട്ടിന പദ്ധതികളുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കപ്പെട്ട തിങ്കളാഴ്‌ച വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ. സെൻസെക്‌സ് 189.45 പോയിന്‍റ് ഇടിഞ്ഞ് 52,735.59ലും നിഫ്റ്റി 45.70 പോയിന്‍റ് ഇടിഞ്ഞ് 15,814ലും ആണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. പുതിയ സാമ്പത്തിക പാക്കേജ് ഓഹരി വിപണിയെ കാര്യമായി സ്വാധീനിച്ചില്ല.

Also Read:മുംബൈയിലെ 50 % കുട്ടികൾക്കും കൊവിഡ് വന്നുപോയെന്ന് പഠനം

വിപണിയുടെ തുടക്കത്തിൽ സെൻസെക്സ് 53,126 എന്ന നിലയിൽ ഉയർന്നെങ്കിലും അത് നിലനിർത്താനായില്ല. എച്ച്‌ഡിഎഫ്‌സി ലൈഫ്, ടൈറ്റാൻ, ടിസിഎല്‍, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് ഇന്ന് നഷ്ടം നേരിട്ടത്. ഡീവീസ് ലാബ്, ഡോ. റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയവർ തിങ്കളാഴ്‌ച നേട്ടമുണ്ടാക്കി.

ABOUT THE AUTHOR

...view details