ഒക്ടോബർ 31 വരെയുള്ള വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാന സർവീസുകളുടെ പുതുക്കിയ പട്ടിക സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കി. വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ജൂൺ രണ്ട് മുതലാണ് അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിച്ചത്.
Also Read: പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ
ഇസ്രായേൽ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ്, ഇറ്റലി, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങൾക്കിടയിലാണ് പുതിയ വിമാനങ്ങൾ സർവീസ് നടക്കുക.
പുതുക്കിയ പട്ടിക അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വന്ദേ ഭാരത് മിഷന് കീഴിൽ ഓഗസ്റ്റ് രണ്ടുവരെ ഏകദേശം 30,000 വിമാന സർവീസുകളാണ് നടത്തിയത്. 3,829,600 യാത്രക്കാർ വന്ദേ ഭാരത് മിഷന്‍റെ ഗുണഭോക്താക്കളായി. അതിൽ ഇന്ത്യയിലേക്ക് 14,999 വിമാനങ്ങളിലായി 2,265,844 പേരും ഇന്ത്യയിൽ നിന്ന് 15,000 വിമാനങ്ങളിലായി 1,563,756 പേരും യാത്ര ചെയ്‌തു.