കേരളം

kerala

ETV Bharat / business

ജിഎസ്‌ടിയുടെ നാലാം വാർഷികം ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധന മന്ത്രാലയം - finanace ministry

ജിഎസ്‌ടി നടപ്പാക്കിയത് ഗുണകരമായെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടെന്ന് ധനകാര്യ മന്ത്രാലയം.

gst  gst reduced tax rate  4 years of gst  ജിഎസ്‌ടി  finanace ministry  ധന മന്ത്രാലയം
ജിഎസ്‌ടിയുടെ നാലാം വാർഷികം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധന മന്ത്രാലയം

By

Published : Jun 30, 2021, 8:45 PM IST

ന്യൂഡൽഹി : ജിഎസ്‌ടി നിലവിൽ വന്ന് നാലുവർഷം തികയുന്ന പശ്ചാത്തലത്തിൽ നേട്ടങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രാലയം. ജിഎസ്‌ടി നടപ്പാക്കിയത് ഉപഭോക്താക്കൾക്കും നികുതി അടയ്‌ക്കുന്നവർക്കും ഒരേ പോലെ ഗുണകരമായെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടെന്നായിരുന്നു അവകാശവാദം. ജിഎസ്‌ടി വന്നതോടെ രാജ്യത്തെ നികുതി നിരക്ക് കുറഞ്ഞെന്നും ധനകാര്യമന്ത്രാലയും പറയുന്നു.

66 കോടിയുടെ ജിഎസ്‌ടി റിട്ടേണ്‍

ആളുകൾക്ക് നികുതി അടയ്‌ക്കാൻ ജിഎസ്‌ടി പ്രോത്സാഹനമായെന്ന് മന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ നാല് വർഷം കൊണ്ട് 66 കോടി രൂപയാണ് ജിഎസ്‌ടി റിട്ടേണായി ലഭിച്ചത്. നേരത്തെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ നികുതികളാണ് ഈടാക്കിയിരുന്നത്.

ജിഎസ്‌ടി ആ സാഹചര്യത്തിന് മാറ്റം കൊണ്ടുവന്നെന്നും 1.3 കോടിയോളം നികുതി ദായകർ രജിസ്റ്റർ ചെയ്‌തെന്നും മന്ത്രാലയം അറിയിച്ചു. മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും ബിസിനസ് ചെയ്യുന്ന ഒരു കമ്പനി 495 വ്യത്യസ്ത അടവുകളാണ് നടത്തേണ്ടിയിരുന്നത്. ജിഎസ്‌ടി നിലവിൽ വന്നതോടെ ഇത് വെറും 12 ആയി കുറഞ്ഞു.

Also Read:കരാറിലെ ക്രമക്കേട് ; കൊവാക്‌സിൻ ഇറക്കുമതി നിർത്തിവച്ച് ബ്രസീൽ

1.5 കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് കോമ്പോസിഷൻ സ്കീം തെരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നൽകാനും വ്യവസ്ഥയുണ്ട്. ഒരു വർഷത്തിൽ 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവന മേഖലയിലെ ബിസിനസുകളെയും ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

വർഷത്തിൽ 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഒരു സേവന ദാതാവിന് കോമ്പോസിഷൻ സ്കീം തെരഞ്ഞെടുത്ത് ആറ് ശതമാനം നികുതി മാത്രം നൽകാനും കഴിയും.

സാധന - സേവനങ്ങള്‍ക്ക് വില കുറഞ്ഞു

ആർ‌എൻ‌ആർ‌ കമ്മിറ്റി ശുപാർശ ചെയ്‌ത റവന്യൂ ന്യൂട്രൽ നിരക്ക് 15.3 ശതമാനമായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ജിഎസ്‌ടി നിരക്ക് 11.6 ശതമാനം മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു.

ജിഎസ്‌ടി നിലവിൽ വന്നതോടെ 480ഓളം സാധന - സേവനങ്ങൾക്കാണ് വില കുറഞ്ഞത്. ജിഎസ്‌ടി പ്രകാരം 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസുകളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

നിലവിൽ നാല് സ്ലാബുകളിലായാണ് ജിഎസ്‌ടി ഈടാക്കുന്നത്. 5%, 12%, 18%, 28% എന്നീ നിരക്കുകളിലാണ് നികുതി ഈടാക്കുന്നത്. 2017 ജൂലൈ ഒന്നിനാണ് ഇന്ത്യയിൽ ജിഎസ്‌ടി സംവിധാനം നിലവിൽ വന്നത്. മരുന്ന്, ഭക്ഷ്യ വസ്തുക്കൾ, അസംസ്കൃത വിഭവങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഒന്നാമത്തെ സ്ലാബിൽ വരുന്നത്.

ABOUT THE AUTHOR

...view details