കേരളം

kerala

ETV Bharat / business

രാജ്യത്തെ ഇക്വിറ്റി ഷെയറുകള്‍ക്ക് സംഭവിക്കുന്നത് എന്ത് - Equities

കഴിഞ്ഞ 17 വർഷത്തിനിടയിലെ ഓഹരി വിപണിയിലെ ഏറ്റവും മോശം പ്രകടം കാഴ്ച വെച്ച മാസങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയത്.

രാജ്യത്തെ ഇക്വുറ്റി ഷെയറുകള്‍ക്ക് സംഭവിക്കുന്നത് എന്ത്

By

Published : Aug 2, 2019, 10:20 PM IST

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയുടെ ഓഹരി വിപണിയില്‍ വ്യാപാരം മന്ദഗതിയില്‍ തുടരുകയാണ്. ജൂലൈ മാസത്തില്‍ സെൻസെക്സ് 4.86 ശതമാനവും നിഫ്റ്റിയും 5.69 ശതമാനം ഇടിയികയും ചെയ്തു. 2018 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ്. ജൂലൈ അഞ്ചിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ശേഷം മാത്രം 13.7 ലക്ഷം കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് നഷ്ടം വന്നിരിക്കുന്നത്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഓഹരി വിപണിയിലെ ഏറ്റവും മോശം പ്രകടം കാഴ്ച വെച്ച മാസങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയത്.

ആഭ്യന്തര നിക്ഷേപകര്‍ ജൂലൈ മാസത്തില്‍ 17,915.14 കോടിയുടെ ഇക്വുറ്റികള്‍ വാങ്ങിയെങ്കിലും ഇതേ കാലയളില്‍ വിദേശ നിക്ഷേപകന്‍ 1,623.13 ദശലക്ഷം യുഎസ് ഡോളർ വിലവരുന്ന ഓഹരികൾ അവർ വിറ്റഴിക്കുകയും ചെയ്തു. ഇതാണ് ഓഹരി വിപണി ഇടിയാന്‍ ഉണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയുടെ വിനിമയ നിരക്കും ആഗോള അസംസ്കൃത എണ്ണവിലയും പോലുള്ള ഘടകങ്ങൾ താരതമ്യേന അനുകൂലമാകുമ്പോഴാണ് ഇത്തരത്തില്‍ ഇടിവ് ഉണ്ടാകുന്നത് എന്നത് കൂടുതല്‍ ആശങ്കാജനകമാണ്.

എവിടെയാണ് തെറ്റ് സംഭവിച്ചത്

ലോകത്തെ മറ്റേതൊരു വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് അടിസ്ഥാനകാര്യങ്ങൾ വളരെ ശക്തമാണ്. എങ്കിലും ഫെഡറേറ്റഡ് നിക്ഷേപകര്‍ അവരുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ധാരാളം പ്രതീക്ഷ നല്‍കുന്ന ബജറ്റ് ആയിരുന്നു അവതരിപ്പിച്ചതെങ്കിലും അതി സമ്പന്നരുടെ സര്‍ച്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത് വിപണിയെ നിരാശപ്പെടുത്താന്‍ കാരണമായി എന്നാണ് നിഗമനം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വിപണിയുടെ പ്രതീക്ഷകളെ മറികടക്കാന്‍ സാധിച്ചതുമില്ല.

അടിസ്ഥാന യാഥാർത്ഥ്യങ്ങൾ

നിലവിലെ കാലാവസ്ഥ തികച്ചും പ്രതിസന്ധി നിറഞ്ഞതാണ്. അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധം ഇനിയും ശക്തി പ്രാപിക്കാനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ ആഗോള ധനവിപണി തന്നെ അനിശ്ചിതത്വത്തിലായേക്കാം. ഇതിന് പുറമെ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പാ വിതരണങ്ങള്‍ ദുര്‍ബലമായതും സാമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായേക്കും.

എന്തുചെയ്യാൻ കഴിയും

വ്യാപാരയുദ്ധം പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് ദോഷം ചെയ്യാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഓഹരിവിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികൾ സ്വീകരിച്ചാല്‍ വിപണികൾക്ക് ആശ്വാസം ലഭിക്കും.

ഇതിനായി മൂലധനത്തിന്‍റെ ഒഴുക്ക് തടയുകയോ അവയുടെ ഒഴുക്കിന്‍റെ വേഗത കുറയ്ക്കുകയോ ചെയ്യേണ്ടതാണ്. പൊതു ചിലവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കണം. ഗാർഹിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക നികുതി ഇളവ് നല്‍കുക ഇത്തരം ഉത്തേജക നടപടികൾ ജീവനക്കാരുടെ ഡിസ്പോസിബിൾ വരുമാനം മെച്ചപ്പെടുത്താനും ഉപഭോഗ ആവശ്യം പുനരുജ്ജീവിപ്പിക്കാനും അതുവഴി നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയും.

അതേസമയം ദീർഘകാലാടിസ്ഥാനത്തിൽ മൂലധന ഒഴുക്കിന്‍റെ പ്രവണത മാറ്റുകയും വലിയ നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യേണ്ടതാണ്. തൊഴിൽ ഉൽപാദനക്ഷമത, ഭരണം, വിപണി പ്രവർത്തനം, ബിസിനസ് അന്തരീക്ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നയ പരിഷ്കാരങ്ങൾക്ക് രൂപം നല്‍കണം.

(ഉത്തരാഖണ്ഡ് എച്ച്എന്‍ബി ഗര്‍ഹ്വാള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മഹേന്ദ്ര ബാബു കുറുവ തയ്യാറാക്കിയ റിപ്പോര്‍ട്ട്)

ABOUT THE AUTHOR

...view details