കേരളം

kerala

ETV Bharat / business

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു

2008ല്‍ ആയിരുന്നു അവസാനമായി ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു

By

Published : Aug 1, 2019, 8:40 PM IST

ന്യൂയോര്‍ക്ക്: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ ഇളവ് വരുത്തി. 25 ബേസിസ് പോയന്‍റിന്‍റെ ഇളവാണ് വരുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ തിരിച്ചടി നേരിടുന്നതിന്‍റെ ഭാഗമായാണ് ബാങ്ക് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് പുതിയ തീരുമാനം ബാങ്ക് നടപ്പിലാക്കിയിരിക്കുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ട്രംപിന്‍റെ നിര്‍ദേശം. പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് വാള്‍മാര്‍ട്ട് ഓഹരികള്‍ക്ക് വിലയിടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് 2008ല്‍ ആയിരുന്നു അവസാനമായി ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്.

ABOUT THE AUTHOR

...view details