നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ഇടപാടുകളിൽ ജൂലൈ മാസം റെക്കോഡ് വർധന. ജൂലൈയിൽ 3.24 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നത്. അതായത് 6.06 ട്രില്യണ്‍ അഥവാ 6,06,281 കോടി രൂപയുടെ ഇടപാടുകൾ.
Also Read: ജൂലൈയില്‍ ജിഎസ്‌ടി വരുമാനം 1.16 ലക്ഷത്തിലധികം
ജൂണ്‍ മാസം 2.8 ബില്യൺ ഇടപാടുകളാണ് യുപിഐ സംവിധാനത്തിലൂടെ രാജ്യത്ത് നടന്നത്. ജൂലൈ മാസം എത്തിയപ്പോൾ ഇടപാടുകളിൽ 15.7 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. 2016ൽ ആരംഭിച്ച യുപിഐ സംവിധാനം 2019 ഒക്ടോബറിൽ ആണ് ആദ്യമായി ഒരു ബില്യൺ ഇടപാടുകൾ നടത്തിയത്. തൊട്ടടുത്ത വർഷം രണ്ട് ബില്യണിലെത്തി. രണ്ട് ബില്യണിൽ നിന്ന് വെറും 10 മാസം കൊണ്ടാണ് ഇടപാടുകൾ മൂന്ന് ബില്യണിൽ എത്തിയത്.