ന്യൂഡൽഹി: സവാള വില കുറക്കാനായി സ്വകാര്യ വ്യാപാരികളും 1000 ടൺ സവാള ഇറക്കുമതി ചെയ്യാനൊരുങ്ങുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇറക്കുമതി ചെയ്യുന്ന 1000 ടൺ സവാള വിപണിയിലെത്തുെമെന്ന് സ്വകാര്യ വ്യാപാരികൾ സർക്കാരിനെ അറിയിച്ചെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സവാള വില കുതിക്കുന്നു; ഇറക്കുമതിക്കൊരുങ്ങി വ്യാപാരികള്‍ - സവാള വില വാർത്തകൾ
ഈ മാസം അവസാനത്തോടെ ഇറക്കുമതി ചെയ്യുന്ന 1000 ടണ്‍ സവാള വിപണിയിലെത്തിക്കുമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍
കഴിഞ്ഞ ആഴ്‌ച ഡൽഹിയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സവാള കിലോക്ക് 100 രൂപയിലെത്തിയിരുന്നു. എന്നാൽ സർക്കാർ സ്വീകരിച്ച നടപടികൾ മൂലം വില കുറഞ്ഞെങ്കിലും ഇപ്പോഴും രാജ്യത്തിന്‍റെ പല ഭാഗത്തും ചില്ലറ വിൽപന രംഗത്ത് കിലോക്ക് 60 രൂപ മുതലാണ് വില. സവാള ഉല്‍പാദക സംസ്ഥാനങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം, വരൾച്ച എന്നിവ മൂലം ഈ വർഷം സവാള ഉൽപാദനം കുറഞ്ഞത് വില കൂടാൻ കാരണമായി. ഇറക്കുമതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം കയറ്റുമതി നിരോധനം, വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. ഇറക്കുമതി വർധിപ്പിക്കുന്നതിനായി ഡിസംബർ വരെ ഇറക്കുമതി നിയമങ്ങളില്‍ കേന്ദ്ര കൃഷി മന്ത്രാലയം ഇളവുകൾ നൽകിയിരുന്നു.