രാജ്യത്തെ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വര്‍ധിപ്പിക്കാന്‍ സാധ്യത. ഇക്കാര്യം ഉന്നയിച്ച് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) കരട് വിജ്ഞാപനം പുറത്തിറക്കി. ജനങ്ങളുടെ നിര്‍ദേശം കൂടി സ്വീകരിച്ചിതിന് ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കു. ഇതിനായി മെയ് 29 വരെ സമയം അനുവദിച്ചിട്ടുണ്ട്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ഉയരാന്‍ സാധ്യത - കാര്‍
പൊതുജനം അഭിപ്രായം കൂടി സ്വീകരിച്ചതിന് ശേഷം അന്തിമ തീരുമാനത്തിലെത്തും
1000 - 1500 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 3300 രൂപയാക്കി ഉയർത്താനാണ് തീരുമാനം. നിലവില്‍ ഇത് 2863 രൂപയാണ് ഇവയുടെ പ്രീമിയം. 1000 സിസിയ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,120 രൂപയാക്കി ഉയർത്തും എന്നാല്‍ 1500 സിസിക്കു മേലുള്ള കാറുകൾ, 350 സിസിക്കു മേലുള്ള സൂപ്പർ ബൈക്കുകൾ, ഇ ഓട്ടോറിക്ഷകൾ എന്നിവയ്ക്കും നിലവിലെ നിരക്ക് തുടരും എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
എന്നാല്‍ പുതിയ കാറുകൾക്കു മൂന്ന് വർഷത്തേക്കും പുതിയ ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്കുമുള്ള സിംഗിൾ പ്രീമിയം നിരക്ക് ഉയർത്തേണ്ടി വരില്ല. 150 മുതൽ 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് 985 രൂപയിൽ നിന്ന് 1193 രൂപയാക്കി വർധിപ്പിക്കും. 75 മുതൽ 150 സിസി ഉള്ളവ 720 രൂപയിൽ നിന്ന് 752 രൂപയാക്കി ഉയർത്തും. 75 സിസിക്കു താഴെയുള്ള ബൈക്കുകളുടേത് 427 രൂപയിൽ നിന്ന് 482 രൂപയാക്കി ഉയർത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.