വീണ്ടും സവാള ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം
12,660 മെട്രിക് ടൺ സവാള കൂടി ഇറക്കുമതി ചെയ്യും.
വീണ്ടും സവാള ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാർ 12,660 മെട്രിക് ടൺ സവാള ഇറക്കുമതിക്ക് കൂടി കരാർ നൽകി. ഇത് 2019 ഡിസംബർ 27 മുതൽ ഇന്ത്യയിൽ എത്തിത്തുടങ്ങും. ഇതോടെ കരാർ ചെയ്‌ത മൊത്തം സവള ഇറക്കുമതി ഏകദേശം 30,000 മെട്രിക് ടണ്ണിലെത്തി. പൂഴ്‌ത്തി വെപ്പ് തടയാൻ കർശനമായി നടപടികൾ സ്വീകരിച്ച് വിപണിയിലെ സവാള ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി