കേരളം

kerala

ETV Bharat / business

കേന്ദ്രത്തോട് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് സംസ്‌ഥാനങ്ങൾ

ധനക്കമ്മി പരിധി നാല് ശതമാനമായി ഉയർത്തണമെന്ന ബീഹാറിന്‍റേയും കേരളത്തിന്‍റേയും നിർദ്ദേശത്തെ ധാരാളം സംസ്ഥാനങ്ങൾ അംഗീകരിച്ചതായി കേരള ധനമന്ത്രി തോമസ് ഐസക് ബജറ്റിന് മുമ്പുള്ള യോഗത്തിന് ശേഷം ട്വീറ്ററിലൂടെ അറിയിച്ചു.

States seek more funds in pre-budge meet
കേന്ദ്രത്തോട് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് സംസ്‌ഥാനങ്ങൾ

By

Published : Dec 18, 2019, 6:04 PM IST

ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട്‌ കൂടുതൽ ധനസഹായം നൽകണമെന്ന് സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ടു.നിർമല സീതാരാമനുമായി ഇന്ന് നടന്ന ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചത്.

അടിസ്ഥാന സൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ധനസഹായം സ്വരൂപിക്കുന്നതിനും കേന്ദ്ര പദ്ധതികളുടെ ഭാരം പങ്കിടുന്നതിനുമായാണ് സംസ്ഥാനങ്ങൾ ധനസഹായമാവശ്യപ്പെട്ടത്.ഹരിദ്വാറിൽ 2021ലെ മഹാകുംഭ മേളക്കായി 1000 കോടി രൂപ അധികമായി നൽകണമെന്ന് ഉത്തരാഖണ്ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

2001 മുതൽ ഡൽഹിക്ക് കേന്ദ്രത്തിൽ നിന്ന് 325 കോടി രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ഡൽഹി ധനമന്ത്രിയും ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയ പറഞ്ഞു. കേന്ദ്രം 8,150 കോടി രൂപ ഡൽഹിക്കും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി നൽകണമെന്നും മനീഷ് സിസോഡിയ പറഞ്ഞു.

കാർഷിക വിളകളുടെ അവശിഷ്‌ടം കത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ഒരു നയം കൊണ്ടുവരണമെന്നും യുപി, ഹരിയാന എന്നിവിടങ്ങളിൽ കർഷകർക്ക് ഇതിനായി സബ്‌സിഡി നിരക്കിൽ ധനസഹായം നൽകണമെന്നും സിസോഡിയ കൂട്ടിച്ചേർത്തു. അടിസ്ഥാനസൗകര്യവികസനത്തിൽ സംസ്ഥാനം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും സ്‌തംഭിച്ച റെയിൽ‌വേ പദ്ധതികൾക്കായി ഫണ്ട് തേടിയിട്ടുണ്ടെന്നും പി‌എം‌ജി‌എസ്‌വൈ പ്രകാരമുള്ള റോഡുകൾക്കായി ഫണ്ട് വികസിപ്പിക്കുകയാണെന്നും ഹിമാചൽ പ്രദേശ് വ്യവസായ മന്ത്രി വിക്രം സിംഗ് പറഞ്ഞു. റോഡുകൾക്കായി 1,500 കോടി രൂപ ആവശ്യപ്പെട്ടതായും വിക്രം സിംഗ് പറഞ്ഞു.
കേന്ദ്രം സ്പോൺസർ ചെയ്‌ത പദ്ധതികളിൽ കേന്ദ്രത്തിന്‍റെ വിഹിതം കുറക്കുന്നത് സംസ്ഥാനത്തെ കൂടുതൽ പരുങ്ങലിലാക്കുകയാണെന്ന് വാണിജ്യനികുതി മന്ത്രി ബ്രജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു.

ഫണ്ട് വിഭജനത്തിൽ തുല്യത വേണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി പറഞ്ഞു. പതിനാലാം ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 3,369 കോടി രൂപ ഗ്രാന്‍റായി സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഉപ മുഖ്യമന്ത്രി പനീർ സെൽവം പറഞ്ഞു. സെന്‍റർ ഓൺ ചെന്നൈ മെട്രോ റെയിൽ പദ്ധതിയിൽ കേന്ദ്രം തുല്യ ഓഹരി പങ്കാളിത്തം നടത്തണമെന്നും പനീർ സെൽവം ആവശ്യപ്പെട്ടു.

ധനക്കമ്മി പരിധി നാല് ശതമാനമായി ഉയർത്തണമെന്ന ബീഹാറിന്‍റേയും കേരളത്തിന്‍റേയും നിർദ്ദേശത്തെ ധാരാളം സംസ്ഥാനങ്ങൾ അംഗീകരിച്ചതായി കേരള ധനമന്ത്രി തോമസ് ഐസക് ബജറ്റിന് മുമ്പുള്ള യോഗത്തിന് ശേഷം ട്വീറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details