കേരളം

kerala

ETV Bharat / business

ചെറുകിട കച്ചവട വായ്പ വിതരണത്തിൽ 40 ശതമാനം വർധന: സിബിൽ

കഴിഞ്ഞ വർഷം വിവിധ സ്ഥാപനങ്ങൾ രാജ്യത്ത് വിതരണം ചെയ്‌തത് 9.5 ട്രില്യണ്‍ രൂപയുടെ വായ്‌പകളാണ്.

small business loan disbursals  MSME loans  sidbi transunion cibil report  സിഡ്ബി - ട്രാൻസ് യൂണിയൻ സിബിൽ എംഎസ്എംഇ പൾസ് റിപ്പോർട്ട്  എംഎസ്എംഇ വായ്‌പകൾ
ചെറുകിട കച്ചവട വായ്പ വിതരണത്തിൽ 40 ശതമാനം വർധന: സിബിൽ

By

Published : Jul 28, 2021, 1:11 PM IST

മുംബൈ: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) വായ്‌പ വിതരണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 40 ശതമാനത്തിന്‍റെ വർധനവ് ഉണ്ടായതായി സിഡ്ബി - ട്രാൻസ് യൂണിയൻ സിബിൽ എംഎസ്എംഇ പൾസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിവിധ സ്ഥാപനങ്ങൾ രാജ്യത്ത് വിതരണം ചെയ്‌തത് 9.5 ട്രില്യണ്‍ രൂപയുടെ വായ്‌പകളാണ്. മുൻവർഷം ഇത് 6.8 ട്രില്യണ്‍ രൂപയായിരുന്നു.

Also Read: കൊവിഡിനിടയിലും നേട്ടമുണ്ടാക്കി പോസ്റ്റ് ഓഫിസ് ബാങ്ക്; ഇടപാടുകൾ ഇരട്ടിയായി

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസി‌എൽ‌ജി‌എസ്) പോലെയുള്ള സർക്കാർ ഇടപെടലുകൾ വായ്‌പ വിതരണം വർധിക്കാൻ പ്രധാന കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർച്ച് അവസാനം ഇന്ത്യയിൽ മൊത്തം വാണിജ്യ വായ്പ ഇനത്തിൽ (lending exposure) ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 74.36 ട്രില്യൺ രൂപയാണ്. ഈ തുകയുടെ വാർഷിക വളർച്ച നിരക്ക് 0.6 ശതമാനമാണ്.

മാർച്ച് മാസം വരെ ഇതുവരെ ചെറുകിട കച്ചവട വായ്പ ഇനത്തിൽ ബാങ്കുകൾക്ക് (credit exposure ) ലഭിക്കാനുള്ളത് 20.21 ട്രില്യണ്‍ രൂപയിലെത്തിയിട്ടുണ്ട്. ഈ മേഖലയിലെ വാർഷിക വളർച്ച നിരക്ക് 6.6 ശതമാനം ആണ്. കൊവിഡിന്‍റെ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ശേഷം രാജ്യത്ത് വായ്‌പ ആവശ്യം വലിയ തോതിൽ വർധിച്ചു. ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ സർക്കാർ ഇടപെടലുകൾ എം‌എസ്എംഇ മേഖലയിലെ വായ്‌പ വിതരണം ഇനിയും വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details