ഒരു വ്യവസായവും അടച്ചുപൂട്ടേണ്ടി വരില്ലെന്ന് നിതിന്‍ ഗഡ്‌കരി - industry
സ്വകാര്യ മേഖലയിലുള്ള തടസങ്ങള്‍ താമസിയാതെ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു വ്യവസായവും അടച്ചുപൂട്ടേണ്ടിവരില്ലെന്ന് കേന്ദ്ര ഗതാഗത-വ്യവസായ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി. ഡല്‍ഹിയില്‍ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വ്യവസായികളോടും നിക്ഷേപകരോടും സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരാണ് ഇത്. രാജ്യത്തെ ഒരു വ്യവസായവും അടച്ചുപൂട്ടാന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അവരെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. നിലവില്‍ സ്വകാര്യ മേഖലയിലുള്ള തടസങ്ങള്‍ താമസിയാതെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാലത്തിനനുസരിച്ച് വ്യവസായവും ദിനംപ്രതി പുരോഗമിക്കുകയാണ്. ഓരോ വ്യവസായങ്ങള്‍ക്കും അനുയോജ്യമായ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മലിനീകരണം പരമാവധി കുറച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു.