മുംബൈ: എക്സിറ്റ് പോളുകൾ രാജ്യത്ത് എൻഡിഎ തരംഗം പ്രവചിച്ചതോടെ ഓഹരി വിപണിയില്‍ ഉണ്ടായ കുതിച്ചുചാട്ടം തുടരുന്നു. മുംബൈ സെൻസെക്സ് സൂചിക 219.06 പോയിന്‍റ് ഉയർന്ന് ഈ വർഷത്തെ മികച്ച നിലയായ 39,571.73 ൽ വ്യാപാരം തുടരുകയാണ്. ദേശീയ സൂചിക നിഫ്റ്റി കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 55.3 പോയിന്‍റ് കൂടി ഉയർന്ന് 11,883.55 ലാണ് വ്യാപാരം നടക്കുന്നത്.
എക്സിറ്റ് പോളിൽ കുതിപ്പ് തുടർന്ന് ഓഹരി വിപണി
മുംബൈ സെൻസെക്സ് സൂചിക വർഷത്തെ മികച്ച നിലയിൽ
എക്സിറ്റ് പോളിൽ കുതിപ്പ് തുടർന്ന് ഓഹരി വിപണി
ടാറ്റ മോട്ടോർസ്, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ 0.92 മുതൽ 3.10 ശതമാനം വരെ തകർച്ച നേരിട്ടപ്പോള്‍ എച്ച്ഡിഎഫ്സി, അദാനി പോർട്സ്, ഡോ. റെഢീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി.