മുംബൈ: ആഗോള വിപണിയിൽ സെൻസെക്‌സും നിഫ്റ്റിയും നേരിയ ഇടിവ് രേഖപ്പെടുത്തി. ഓപ്പണിംഗ് സെഷനിൽ 52,516.76 എന്ന ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം 30 ഓഹരികളുള്ള ബിഎസ്‌ഇ സെൻസെക്‌സ് 49.96 പോയിന്‍റ് അഥവാ 0.10 ശതമാനം കുറഞ്ഞ് 52,104.17 ൽ എത്തി. എൻഎസ്‌ഇ നിഫ്റ്റി 1.25 പോയിന്‍റ് അഥവാ 0.01 ശതമാനം കുറഞ്ഞ് 15,313.45 ലെത്തി.
സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ - ഇന്നത്തെ വിപണി
ബ്രെന്‍റ് ക്രൂഡ് 0.09 ശതമാനം കുറഞ്ഞ് ബാരലിന് 63.24 ഡോളറിലെത്തി
ആക്‌സിസ് ബാങ്കാണ് ഏറ്റവും പിന്നിൽ. രണ്ട് ശതമാനം ഇടിവാണ് ആക്‌സിസ് ബാങ്ക് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഇൻഫോസിസ്, എസ്‌ബിഐ, എച്ച്‌യുഎൽ എന്നിവയും ഇടിവ് രേഖപ്പെടുത്തി.
പവർഗ്രിഡ് ആറ് ശതമാനത്തിലധികം ഉയർന്നു. ഒഎൻജിസി, എൻടിപിസി, കൊട്ടക് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടമുണ്ടാക്കി. ഏഷ്യയിലെ മറ്റിടങ്ങളിൽ ഹോങ്കോംഗ്, ടോക്കിയോ, സിയോൾ എന്നിവിടങ്ങളിൽ നേട്ടം രേഖപ്പെടുത്തിയാണ് വിപണി അവസാനിച്ചത്. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് 0.09 ശതമാനം കുറഞ്ഞ് ബാരലിന് 63.24 ഡോളറിലെത്തി.