ന്യൂഡൽഹി: ധന മന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ധനക്കമ്മി എത്രയെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. സീതാരാമന്‍റെ ആദ്യ ബജറ്റിൽ 2019-20 സാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ(ജിഡിപി) 3.3% അല്ലെങ്കിൽ ഏഴ് കോടിയിലധികം ധനക്കമ്മിയായിരുന്നു ബജറ്റ് ലക്ഷ്യം.
കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ധനകാര്യ പ്രവർത്തനങ്ങളിൽ അച്ചടക്കം വളർത്തുന്നതിനായി 2003ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാർ ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെന്‍റ് നിയമം (എഫ്ആർബിഎം ആക്‌ട്) നടപ്പാക്കിയിരുന്നു. ഈ നിയമ പ്രകാരം റവന്യൂ കമ്മി പൂജ്യം ശതമാനമായും ധനക്കമ്മി ജിഡിപിയുടെ 3 ശതമാനമായുമാണ് കേന്ദ്രം നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എഫ്‌ആർബിഎം ആക്‌ടിലെ വ്യവസ്ഥകൾക്ക് സമ്പദ്‌വ്യവസ്ഥയുടെ ഘടനയെ സ്വാധീനിക്കുന്ന തരത്തിൽ മാറ്റം സംഭവിച്ചെന്നും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനായി മോദി സർക്കാർ യഥാർത്ഥ എഫ്‌ആർബിഎം ആക്‌ടിലേക്ക് മടങ്ങേണ്ടതാണെന്നുമാണ് , സാമ്പത്തിക വിദഗ്‌ദർ വിശ്വസിക്കുന്നത്. "എഫ്‌ആർബിഎം ആക്‌ട് ഒരു ചെലവ് ചുരുക്കൽ സംവിധാനമല്ലെന്നും, ഒരു ചെലവ് നിയന്ത്രിക്കൽ സംവിധാനമാണെന്നും”നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻഐപിഎഫ്‌പി) പ്രൊഫസർ എൻആർ ഭാനുമൂർത്തി പറഞ്ഞു.
"ധനക്കമ്മി ജിഡിപിയുടെ 3 ശതമാനവും, റവന്യൂ കമ്മി പൂജ്യം ശതമാനവും ആയി കുറക്കണമെന്ന് എഫ്ആർബിഎം നിയമം അനുശാസിക്കുന്നു. മൂലധനച്ചെലവ് ഒരു കാലയളവിനുള്ളിൽ വർധിക്കുകയും ഉപഭോഗ ചെലവ് കുറയുകയും ചെയ്യുന്നു എന്നതാണ് ഈ നിയമ ക്രമീകരണത്തിൽ സംഭവിക്കുന്നത് ”. ഉയർന്ന മൂലധന ചെലവും ഉയർന്ന ജിഡിപി വളർച്ചയും തമ്മിൽ നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഭാനുമൂർത്തി ഇടിവി ഭാരതിനോട് വിശദീകരിച്ചു.
വരുമാനച്ചെലവ് എന്നാൽ അടിസ്ഥാനപരമായി അർത്ഥമാക്കുന്നത് സർക്കാരിന്‍റെ പ്രവർത്തനത്തിനുള്ള ചെലവുകളായ വേതനം, പെൻഷൻ ബിൽ, സബ്സിഡി, പലിശ, മറ്റ് ഉൽപാദനരഹിത ചെലവുകൾ എന്നിവയാണ്. എന്നാൽ മൂലധനച്ചെലവുകളെന്നാൽ റോഡുകൾ, തുറമുഖങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണം തുടങ്ങി ആസ്‌തി സൃഷ്‌ടിക്കുന്ന ചെലവുകളാണ്. ഉയർന്ന മൂലധനച്ചെലവ് എന്നാൽ ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് ഇരട്ടി ഫലമുണ്ടാക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി രാജ്യം കൂടുതൽ പണം ചെലവാക്കുന്നുവെന്നാണ്. “അതിനാൽ ഉപഭോഗച്ചെലവിൽ നിന്ന് മൂലധനച്ചെലവിലേക്കുള്ള മാറ്റം ജിഡിപി വളർച്ച കൂടുന്നതിലേക്ക് നയിക്കും” എന്ന്
2018ലെ എഫ്ആർബിഎം നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്രം പരിഷ്‌കരിച്ചതിനെ ചൂണ്ടിക്കാട്ടി പ്രൊഫസർ ഭാനുമൂർത്തി പറഞ്ഞു.