മുംബൈ: രാജ്യത്ത് ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കർ. സർക്കാർ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമ്പോൾ സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ ചാഞ്ചാട്ടത്തിൽ നിന്നും ആളുകൾക്ക് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ - ആർബിഐ
ഡിജിറ്റൽ കറൻസി അവതരിപ്പിച്ച മറ്റ് രാജ്യങ്ങളുടെ മാതൃകകളും പരിശോധിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിസിഡി) എങ്ങനെ അവതരിപ്പിക്കണം, അതിന്‍റെ ഗുണദോഷങ്ങൾ, ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ആർബിഐ പരിശോധിക്കുകയാണ്. പ്രധാനമായും റീട്ടെയിൽ മാർക്കറ്റിലാണോ അതോ മൊത്ത മാർക്കറ്റിലാണോ ഡിജിറ്റൽ കറൻസി അവതരിപ്പിക്കേണ്ടത് എന്നതാണ് ആർബിഐ പരിശോധിക്കുന്നത്. ഡിജിറ്റൽ കറൻസി അവതരിപ്പിച്ച മറ്റ് രാജ്യങ്ങളുടെ മാതൃകകളും പരിശോധിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
ആർബിഐയുടെ ഒരു ഒഫീഷ്യൽ ആദ്യമായാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനെ കുറിച്ച് വിശദമായി സംസാരിക്കുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഡിജിറ്റൽ യൂറോയിലേക്ക് മാറുന്ന നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് ടിബി ശങ്കറിന്‍റെ പരാമർശം. യൂറോപ്യൻ സെൻട്രൽ ബാങ്കും ഘട്ടം ഘട്ടമായാണ് ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നത്. ഈ ദശകത്തിന്‍റെ പകുതിയോടെ ഡിജിറ്റൽ കറൻസി നടപ്പാക്കുകയാണ് യൂറോപ്യൻ യൂണിയന്‍റെ ലക്ഷ്യം.