കേരളം

kerala

ETV Bharat / business

പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തും - പ്രധാനമന്ത്രിയുടെ ഓഫീസ്

ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നിപേന്ദ്ര മിശ്ര ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതരും ധനമന്ത്രാലയ അധികൃതരും ഇന്ന് കൂടിക്കാഴ്ച നടത്തും

By

Published : Aug 17, 2019, 12:48 PM IST

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാജ്യത്തെ അതിസമ്പന്നര്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി, വാഹന-ഭവന മേഖലകളിലെ മാന്ദ്യം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥരുടെ യോഗം. ധനമന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നിപേന്ദ്ര മിശ്ര ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയിലൂടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. എഫ്‌പിഐ നികുതികളുടെ വിഷയത്തിനായിരിക്കും യോഗം പ്രഥമ പരിഗണന നല്‍കുക. വാഹന വിപണിയുടെ വിഷയത്തില്‍ പ്രത്യേകം റീഫിനാന്‍സ് വിന്‍ഡോ പരിഗണനയിലാണെന്നും ധനമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details