കേരളം

kerala

ETV Bharat / business

രാജ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക നേട്ടം കൈവരിക്കും; അടുത്ത ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി

ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനവും ഉപഭോഗവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച് ഈ ലക്ഷ്യത്തിലെത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.

രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പത്ത്‌വ്യവസ്ഥയിലെത്തിക്കാന്‍ സഹായിക്കുന്ന ബജറ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ്; മോദി

By

Published : Jul 6, 2019, 8:36 PM IST

വാരാണസി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിക്കാന്‍ സഹായിക്കുന്ന ബജറ്റായിരിക്കും 2019-20 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം കൊണ്ട് തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും മോദി. വാരാണസിയില്‍ ബിജെപിയുടെ അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനവും ഉപഭോഗവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച് ഈ ലക്ഷ്യത്തിലെത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നാല്‍ തന്നെ ജനങ്ങള്‍ക്ക് അനുബന്ധമായി വാങ്ങൽ ശേഷിയിൽ വർദ്ധനവുണ്ടാകുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യും. ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസരിച്ച് ഉൽ‌പാദനക്ഷമത വർദ്ധിക്കും. ഇത് അനുസരിച്ച് ധാരാളമായി തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്ന അശുഭാപ്തി വിശ്വാസികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാന്‍ 100 കോടി രൂപ നിക്ഷേപിക്കും. കാര്‍ഷിക മേഖലക്കായി പ്രത്യേക നയം രൂപീകരിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം എത്തിക്കും. സ്വച്ച് ഭാരത് പോലുള്ള പദ്ധതികള്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നും മോദി പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ വിശദീകരിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ABOUT THE AUTHOR

...view details