ന്യൂഡല്‍ഹി: ജിഡിപിയിലെ ലോജിസ്റ്റിക്സ് ചിലവ് ഒമ്പത് ശതമാനമായി കുറക്കാന്‍ റോഡ്, സിവിൽ ഏവിയേഷൻ, റെയിൽവേ എന്നീ വകുപ്പുകളുടെ സഹകരണം ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. നിലവില്‍ 14 ശതമാനമാണ് ജിഡിപിയിലെ ലോജിസ്റ്റിക് ചിലവ്. ദേശീയ ലൊജിസ്റ്റിക്സ് നയത്തിന്‍റെ പ്രവര്‍ത്തന പദ്ധതി അവലോകനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലൊജിസ്റ്റിക്സ് ചിലവ് ജിഡിപിയുടെ ഒമ്പത് ശതമാനമായി കുറക്കണം; പിയൂഷ് ഗോയല്‍ - പിയൂഷ് ഗോയല്‍
നിലവില്‍ 14 ശതമാനമാണ് ജിഡിപിയിലെ ലോജിസ്റ്റിക് ചിലവ്.
ഉയർന്ന ലൊജിസ്റ്റിക് ചിലവ് അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പനയെ ദോഷകരമായി ബാധിക്കും. ഇത് തടയുന്നതിനായി വിവിധ വകുപ്പുകളിലെ ഉന്നതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി പെട്ടെന്ന് കേട് വരാവുന്ന ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. ഇതിലൂടെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരമാവധി കുറക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഇന്ത്യയുടെ വ്യാപാര മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള റാങ്കിങില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും രാജ്യം ഒരു ലൊജിസ്റ്റിക് ഹബ് ആക്കാന്‍ വേണ്ടിയുമാണ് പുതിയ ലൊജിസ്റ്റിക് നയത്തിന് രൂപം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.