കേരളം

kerala

By

Published : Dec 9, 2019, 7:54 PM IST

ETV Bharat / business

വാഹന വിപണിയിൽ തൊഴിലില്ലായ്‌മ ഭീഷണി ഇല്ലെന്ന് അർജുൻ രാം മേഘ്‌വല്‍

സുപ്രീംകോടതി നൽകിയ സമയപരിധിയായ 2020 ഏപ്രിൽ 1 നകം ബി‌എസ്-IV ൽ നിന്ന് ബി‌എസ്-VI ലേക്ക് മാറുന്നതിലുള്ള പരിവർത്തന ഘട്ടത്തിലാണ് വാഹന വ്യവസായ മേഖലയെന്നും അർജുൻ രാം മേഘ്‌വല്‍ പറഞ്ഞു

No threat of job losses in auto sector: Arjun Ram Meghwal
വാഹന വിപണിയിൽ തൊഴിലില്ലായ്‌മ ഭീഷണിയില്ലെന്ന് അർജുൻ രാം മേഘ്വൽ

ന്യൂഡൽഹി: വാഹന വിപണിയിൽ തൊഴിലില്ലായ്‌മ ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ഘന വ്യവസായ സഹ മന്ത്രി അർജുൻ രാം മേഘ്‌വല്‍. സുപ്രീംകോടതി നൽകിയ സമയപരിധിയായ 2020 ഏപ്രിൽ 1 നകം ബി‌എസ്-IV ൽ നിന്ന് ബി‌എസ്-VI ലേക്ക് മാറുന്നതിലുള്ള പരിവർത്തന ഘട്ടത്തിലാണ് വാഹന വ്യവസായ മേഖലയെന്നും ചോദ്യോത്തര വേളയിൽ അർജുൻ രാം മേഘ്‌വല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കും വിപണി നീങ്ങുന്നുണ്ട്. അതിനാൽ തൊഴിൽ നഷ്‌ടപ്പെടുമെന്ന് ആശങ്ക വേണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ഘന വ്യവസായ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു വാഹന അനുബന്ധ നിർമാണ യൂണിറ്റുകളും അടച്ചിട്ടില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി പ്രകാശ് ജാവദേക്കർ രേഖാമൂലം മറുപടി നൽകി. ഉത്സവ സീസൺ പ്രമാണിച്ചും പുതിയ മോഡലുകൾ അവതരിപ്പിച്ചതും ഒക്‌ടോബറിൽ ഇന്ത്യയിൽ വാഹന വിൽപ്പനയിൽ നേരിയ വർധനയുണ്ടാവുകയും, വിൽപ്പനയിൽ തുടർച്ചയായ 11 മാസത്തെ ഇടിവ് നേരിടാൻ കഴിഞ്ഞതായും സിയാം കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details