കേരളം

kerala

ETV Bharat / business

സാമ്പത്തിക നിശ്‌ചലതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല: നിർമ്മലസീതാരാമൻ

സാമ്പത്തിക വിദഗ്‌ദർ ഭയപ്പെടുന്ന ഒരേ സമയം  ഉൽപ്പാദനം വർദ്ധിക്കാതെ  പണപ്പെരുപ്പം കൂടുന്ന  അവസ്ഥയാണ് സാമ്പത്തിക നിശ്‌ചലത( സ്‌റ്റാഗ്‌ഫ്ലേഷൻ)

By

Published : Dec 13, 2019, 6:47 PM IST

No comments on 'stagflation': Sitharaman
സാമ്പത്തിക നിശ്‌ചലത( സ്‌റ്റാഗ്‌ഫ്ലേഷൻ)യെക്കുറിച്ച് അഭിപ്രായങ്ങളൊന്നുമില്ല: നിർമ്മലസീതാരാമൻ

ന്യൂഡൽഹി: സാമ്പത്തിക നിശ്‌ചലത( സ്‌റ്റാഗ്‌ഫ്ലേഷൻ) ഉള്ളതായി കേൾക്കുന്നെന്നും എന്നാൽ അഭിപ്രായങ്ങളൊന്നുമില്ലെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക നിശ്‌ചലതയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സമ്പദ്‌വ്യവസ്ഥ എവിടെയെത്തി എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറല്ലെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ താൽപ്പര്യമുണ്ട് എന്നും ധനകാര്യമന്ത്രി പറഞ്ഞു.

ചില്ലറ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തു വന്നതിനെ തുടർന്ന് നിരവധി സാമ്പത്തിക വിദഗ്‌ദർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി സാമ്പത്തിക വിദഗ്‌ദർ ഭയപ്പെടുന്ന ഒരേ സമയം ഉൽപ്പാദനം വർദ്ധിക്കാതെ പണപ്പെരുപ്പം കൂടുന്ന അവസ്ഥയാണ് സാമ്പത്തിക നിശ്‌ചലത( സ്‌റ്റാഗ്‌ഫ്ലേഷൻ) . ഇത്തരമൊരു സാഹചര്യത്തിന്‍റെ അപകടസാധ്യതകൾ ഇന്ത്യ ശ്രദ്ധിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് നേരത്തെ സൂചിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details