ഗുവാഹത്തി: സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്നും വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായിരിക്കും സർക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. ഗുവാഹത്തില്‍ നികുതി ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ സംവദിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പദ്‌വ്യവസ്ഥക്കായി കൂടുതല്‍ നയങ്ങള്‍ പ്രഖ്യാപിക്കും; നിര്‍മ്മല സീതാരാമന്‍
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗിക വായ്‌പ നൽകി വാഹന മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
പരോക്ഷ നികുതി, ജിഎസ്‌ടി എന്നിവ കൂടാതെ വടക്കുകിഴക്കൻ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്തു. സാമ്പത്തിക പ്രതിസന്ധിയോട് സര്‍ക്കാര്‍ പ്രതികരിച്ചു തുടങ്ങി. പ്രതിസന്ധികളെ നമ്മള്‍ മറി കടക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗിക വായ്‌പ നൽകി വാഹന മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ മീഡിയ, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ, കൽക്കരി ഖനനം, കരാർ നിർമ്മാണം എന്നിവയിൽ വിദേശ നിക്ഷേപ നിയമങ്ങൾ കേന്ദ്രം ലഘൂകരിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ പുതിയ നടപടികള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.