കേരളം

kerala

ETV Bharat / business

ആര്‍ബിഐയുടെ ധനനയം സംബന്ധിച്ചുള്ള യോഗം ഇന്ന് തുടങ്ങും

യോഗത്തില്‍ പലിശ നിരക്കുകള്‍ കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ആര്‍ബിഐ

By

Published : Apr 2, 2019, 10:43 AM IST

പുതിയ സാമ്പത്തിക വർഷത്തെ ധനനയം തീരുമാനിച്ചുള്ള ആര്‍ബിഐയുടെ ആദ്യ യോഗം ഇന്ന് നടക്കും. ആദ്യ രണ്ട് മാസത്തേക്കുള്ള നയം സംബന്ധിച്ചുള്ള തീരുമാനങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ആയിരിക്കും യോഗം നടക്കുക.

യോഗത്തില്‍ സ്വീകരിച്ച നയം ഏപ്രില്‍ 4 രാവിലെ 11.45ന് വെബ്സൈറ്റ് വഴി പുറത്ത് വിടുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷം പലിശ നിരക്കുകള്‍ കുറക്കുമെന്ന സൂചനകള്‍ ആര്‍ബിഐ നേരത്തെ നല്‍കിയിരുന്നു. ഇത് വഴി സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐ.

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ റെയ്റ്റ് 0.25 ശതമാനമായികുറച്ചിരുന്നു. റിപ്പോ നിരക്കില്‍ കുറവുകള്‍ വരുത്തിയത്. വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details