കേരളം

kerala

ETV Bharat / business

വിദേശ നിക്ഷേപത്തിനുള്ള പ്രധാന അവസരങ്ങൾ

എം‌എസ്‌എംഇ മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപത്തിലുള്ള വിപുലമായ നിക്ഷേപം സാമ്പത്തിക പുരോഗതിയുടെ വേഗതയ്ക്ക് വീണ്ടും ആക്കം കൂട്ടും.

വിദേശ നിക്ഷേപം  സമ്പദ്‌വ്യവസ്ഥ  സാമ്പത്തിക മാന്ദ്യം  കൊവിഡ്  തൊഴിലവസരം  Foreign Investment  Major opportunities  Investment
വിദേശ നിക്ഷേപത്തിനുള്ള പ്രധാന അവസരങ്ങൾ

By

Published : Jul 10, 2020, 5:01 PM IST

ഹൈദരാബാദ്:രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയ ഒരു കാലഘട്ടത്തിൽ, കൊവിഡ് മഹാമാരിയെന്ന പ്രഹരം കൂടി രാജ്യത്തിന് ഏറ്റപ്പോള്‍‍ വികസനത്തിന്‍റെ എല്ലാ പ്രതീക്ഷകളും മങ്ങി. വൈറസിന്‍റെ കടുത്ത ആക്രമണം പല വ്യവസായങ്ങളെയും നശിപ്പിക്കുകയും തൊഴിലവസരങ്ങളെ സാരമായി ബാധിക്കുകയും ചെയ്തു. ആത്മ നിർഭര്‍ ഭാരത് പാക്കേജ് കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ കൊറോണ വൈറസ് സൃഷ്ടിച്ച പ്രക്ഷുബ്ധതയിൽ നിന്ന് ആശ്വാസം നല്‍കുമെന്ന് ആണ് പ്രതീക്ഷിക്കപെടുന്നത്. എന്നിരുന്നാലും, സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വിദേശത്ത് നിന്നുള്ള നേരിട്ടുള്ള നിക്ഷേപം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നു.

എം‌എസ്‌എംഇ (മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾ) മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപത്തിലുള്ള വിപുലമായ നിക്ഷേപം സാമ്പത്തിക പുരോഗതിയുടെ വേഗതയ്ക്ക് വീണ്ടും ആക്കം നൽകുമെന്ന് ഗഡ്‌കരി പ്രതീക്ഷിക്കുന്നു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, ജലപാതകൾ, റെയിൽവേ, മെട്രോ, എംഎസ്എംഇ മേഖലകളിൽ 50-60 ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാണെങ്കിൽ അത്ഭുതകരമായ ഫലങ്ങൾ കൈവരിക്കാനാകുമെന്നും ഗഡ്കരി പ്രതീക്ഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വാണിജ്യ, നിക്ഷേപ, വികസനം സംബന്ധിച്ച പ്രത്യേക വിഭാഗത്തിന്‍റെ കണക്കനുസരിച്ച്, 2019-20ൽ 51 ബില്യൺ ഡോളർ വരെ എഫ്‌ഡിഐ വരവ് ആകർഷിക്കുന്നതിലൂടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. ചൈന വിട്ടുപോകാൻ ഉദ്ദേശിക്കുന്ന കമ്പനികളെ ആകർഷിക്കുന്നതിനായി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്സംബർഗിന്‍റെ ഇരട്ടി വലുപ്പമുള്ള ഭൂ ബാങ്ക് തയ്യാറാക്കുകയാണെന്ന് ഗഡ്കരി പറയുന്നുണ്ടെങ്കിലും, ലക്ഷ്യം കൈവരിക്കുന്നതിന് ഇനിയും നിരവധി നാഴികക്കല്ലുകൾ മറികടക്കേണ്ടതുണ്ട്.

അഞ്ച് മാസം മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയ വിവരങ്ങൾ പരിഗണിക്കുമ്പോൾ എഫ്ഡിഐയിൽ പെട്ടെന്നുള്ള പുരോഗതി സാധ്യമാണെന്ന് തോന്നുന്നില്ല. 2009-14നെ അപേക്ഷിച്ച് രാജ്യത്ത് വിദേശ നിക്ഷേപത്തിന്‍റെ വരവ് 2014-19ൽ 190 ബില്യൺ ഡോളറിൽ നിന്ന് 284 ബില്യൺ ഡോളറായി ഉയർന്നു. നിലവിലെ ഡോളർ വിനിമയ നിരക്കിൽ കണക്കാക്കിയാൽ, കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി നാല് ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയാണ്. 1929-1939ലെ മഹാമാന്ദ്യത്തിന് ഒപ്പം എത്തുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ മഹാമാരി മൂലം ഉണ്ടായതെന്ന് ഐ‌എം‌എഫ് (അന്താരാഷ്ട്ര നാണയ നിധി) പ്രഖ്യാപിച്ചു. തൽഫലമായി, ഈ വർഷത്തെ അന്താരാഷ്ട്ര എഫ്ഡിഐ വരവ് മുൻകാലങ്ങളെ അപേക്ഷിച്ച് 40 ശതമാനം കുറവായിരിക്കും എന്നു ഐക്യരാഷ്ട്രസഭ അടുത്തിടെ വിലയിരുത്തി. ഈ ഘട്ടത്തില്‍, അസാധ്യമായ ലക്ഷ്യങ്ങള്‍ക്ക് ഉന്നം വെക്കുന്നതിനെക്കാള്‍ സുസ്ഥിര പുരോഗതിക്ക് തടസങ്ങൾ വിവേകപൂർവ്വം ഒഴിവാക്കുന്നതാണ് രാഷ്ട്ര തന്ത്രജ്ഞർക്ക് നല്ലത്.

യുഎസ്, ചൈന, സിംഗപ്പൂർ, ബ്രസീൽ, യുകെ, ഹോങ്കോംഗ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ഇന്ത്യയെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യ അവരുടെ പട്ടികയിൽ‌പ്പെടാൻ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, അത് കൂടുതൽ‌ സൗകര്യപ്രദമായ വ്യാപാര സാഹചര്യങ്ങൾ‌ നിർ‌വചിക്കുകയും വിദേശ നിക്ഷേപകർ‌ക്ക് അനുയോജ്യമായ ബിസിനസ്സ് അന്തരീക്ഷം നൽകുകയും വേണം. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളിൽ നിന്ന് കിഴക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും നേട്ടമുണ്ടാക്കുമ്പോൾ, ചൈനയുമായി ദീർഘകാലമായി നിലനിൽക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ കഴിയില്ല. അവയില്‍ ചിലത് വർദ്ധിച്ച നികുതി, വൈദ്യുതി നിരക്ക്, നിക്ഷേപത്തിനുള്ള പലിശ, അനുമതികള്‍ നൽകുന്നതിലെ കാലതാമസം, സംസ്ഥാനതലങ്ങളിലെ അഴിമതി, ചരക്ക് നീക്കത്തിലെ പ്രശ്നങ്ങൾ എന്നിയവയാണ്. വാണിജ്യ അന്തരീക്ഷം സുരക്ഷിതമാക്കുക, മറ്റ് രാജ്യങ്ങൾക്ക് ലഭ്യമല്ലാത്ത അതുല്യവും സമൃദ്ധവുമായ വിഭവ സമ്പത്ത് ലഭ്യമാക്കുക തുടങ്ങിയവ ലോകത്തിന്‍റെ ആത്മവിശ്വാസം നേടുന്നതിലും നിക്ഷേപങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നതിലും ഇന്ത്യക്ക് സഹായിക്കും.

ABOUT THE AUTHOR

...view details