തിരുവനന്തപുരം: പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി ഈ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 2015-16ൽ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍റ് ഫാർമസ്യൂട്ടിക്കലിന്‍റെ 28 കോടിയായിരുന്ന ഉൽപ്പാദനം 2020-21ൽ 150 കോടിയാക്കും. അവയവ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്ന് ഇവിടെ ഉൽപാദിപ്പിക്കുമെന്നും ഓൻകോളജി പാർക്ക് നിർമിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള നിക്ഷേപമടക്കം ഇടത്തരം, വൻകിട വ്യവസായമേഖലക്കുള്ള അടങ്കൽ 468 കോടി രൂപ വകയിരുത്തി.
പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി
പൊതു മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 280 കോടി ഈ ബജറ്റിൽ വകയിരുത്തി
2015-16ൽ 10000 ടണ്ണിൽ താഴെയായിരുന്ന കയർ ഉൽപ്പാദനം 2020-21ൽ 40000 ടണ്ണാകും.അടഞ്ഞു കിടക്കുന്ന കശുവണ്ടി വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിനുൾപ്പടെ 135 കോടി, ഖാദി വ്യവസായത്തിന് 16 കോടി, ബാംബൂ വ്യവസായത്തിന് 5 കോടി, കൈത്തറി വ്യവസായത്തിന് 28 കോടി എന്നിങ്ങനെയാണ് 2020 കേരള ബജറ്റിലെ വകയിരുത്തൽ. ടോഡി ബോർഡ് 2020-21ൽ പ്രവർത്തനം ആരംഭിക്കും.
വാണിജ്യ മേഖലക്കായി മാത്രം 16 കോടിയാണ് ധനമന്ത്രി വകയിരുത്തിയിരിക്കുന്നത്. വ്യാപാരി വ്യവസായ ക്ഷേമനിധിയുടെ പെൻഷൻ കുടിശികകൾ തീർക്കുന്നതിന് 20 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.