രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒരു വര്‍ഷത്തിനിടെ 6.9 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്ന് പഠനം. എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 12.06 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചപ്പോള്‍ 11.23 ലക്ഷം തൊഴില്‍ മാത്രമാണ് ഈ വര്‍ഷം സൃഷ്ടിക്കാന്‍ സാധിച്ചത്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇടിവെന്ന് റിപ്പോര്‍ട്ട് - തൊഴില്‍
എന്നാല്‍ അംഗീകൃത മേഖലയില്‍ കഴിഞ്ഞ പതിനേഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്
2017 സെപ്തംബര്‍ മുതല്‍ 2019 ജനുവരി വരെ 2.08 കോടി പുതിയ ആളുകളാണ് ഇഎസ്ഐസിയില്‍ പുതിയതായി ചേര്‍ന്നിട്ടുള്ളത്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഓ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്‍റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എന്നിവര്‍ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം അംഗീകൃത മേഖലയില്‍ പതിനേഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ അവസരങ്ങളാണ് ജനുവരിമാസത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്നും പഠനം സൂചിപ്പിക്കുന്നു. ഈ മാസം ഇപിഎഫ്ഓ വരിക്കാരുടെ എണ്ണത്തില്‍ മാത്രം 3.87 ലക്ഷമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഇരുപത് തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളും ജോലിക്ക് ചേരുമ്പോള്‍ 15000 രൂപക്ക് മുകളില്‍ ശമ്പളം ലഭിക്കുന്ന തൊഴിലാളികളും ഇപിഎഫ്ഓയുടെ കീഴില്‍ വരുന്നവയാണ്. അതേ സമയം 2017 സെപ്തംബര്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ 10,30,959 തൊഴിലാളികള്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ പുതിയതായി ചേര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.