ഇറാനെതിരായ എണ്ണ ഉപരോധത്തിന് പിന്നാലെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക രംഗത്ത്. ഇറാന്‍റെ സ്റ്റീല്‍, അലുമിനിയം, ചെമ്പ് തുടങ്ങിയ വ്യവസായത്തിനെതിരെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇറാന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ പത്ത് ശതമാനമാണ് ലോഹക്കയറ്റുമതികള്‍ക്കുള്ള സ്വാധീനം. പുതിയ ഉപരോധം വന്നതോടെ ഇറാന്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക - america
ഇറാന്‍റെ സ്റ്റീല്‍, അലുമിനിയം, ചെമ്പ് തുടങ്ങിയ വ്യവസായത്തിനെതിരെയാണ് അമേരിക്കയുടെ ഉപരോധം
അതേസമയം ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഇറാന്‍ അധികൃതരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുക എന്നിങ്ങനെ പന്ത്രണ്ടോളം നിബന്ധനങ്ങള്‍ മുന്നോട്ട് വെച്ചാണ് അമേരിക്ക ഇറാനെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് ശേഷമാണ് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറായത്. എന്നാല്‍ അമേരിക്കയുടെ പ്രതിരോധത്തെ മറികടന്ന് എണ്ണക്കയറ്റുമതി തുടരാനായിരുന്നു ഇറാന്‍റെ തീരുമാനം. നിലവില്‍ ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നത്.