കേരളം

kerala

ETV Bharat / business

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു - നിക്ഷേപം

സ്വിറ്റ്സര്‍ലന്‍റിന്‍റെ കേന്ദ്ര ബാങ്കിങ് അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നു

By

Published : Jun 28, 2019, 5:40 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സ്വിസ്ബാങ്കില്‍ പണം നിക്ഷേപിക്കുന്നതില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആറ് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 6,757 കോടി രൂപയാണ് ഇതിന്‍റെ മൂല്യം. സ്വിറ്റ്സര്‍ലന്‍റിന്‍റെ കേന്ദ്ര ബാങ്കിങ് അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

20 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വിസ് ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നവരുടെ തുകയിലും കുറവ് വന്നിട്ടുണ്ട്. ഇത് 99 ലക്ഷം കോടി രൂപയോളം വരും. റിപ്പോര്‍ട്ട് പ്രകാരം 2016 ലാണ് സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പണം എത്തിയത്. 23,000 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. 2011, 2013, 2017 എന്നീ വര്‍ഷങ്ങളിലും ഇവിടെ വലിയ തോതില്‍ ഇന്ത്യന്‍ പണം എത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ABOUT THE AUTHOR

...view details