ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനം അധികം വളര്‍ച്ച നേടിയതായി ആര്‍ബിഐ റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം വരെയുള്ള കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് ആര്‍ബിഐ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപങ്ങള്‍ ഉയരുന്നു - വിദേശ നിക്ഷേപം
ഫെബ്രുവരിയില്‍ മാത്രം 1.71 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് നടന്നിരിക്കുന്നത്
2.69 ബില്യണ്‍ ഡോളറിന്‍റെ അധിക നിക്ഷേപമാണ് ഈ വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നടത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രം 1.71 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് നടന്നിരിക്കുന്നത്. ആകെത്തുകയില്‍ 564.97 മില്യണ്‍ ഡോളര്‍ ഇക്വുറ്റികളായും 443.71 മില്യണ്‍ ഡോളര്‍ ഗ്യാരന്‍റി ഇന്‍ഷൂറന്‍സുകളായും 1.68 ബില്യണ്‍ ലോണുകളും ആയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
ടാറ്റാ സ്റ്റീല്‍സിന് മാത്രം 1.15 ബില്യണിന്‍റെ നിക്ഷേപമാണ് സിംഗപ്പൂരില്‍ നടത്തിയിരിക്കുന്നത്. യുഎഇയില്‍ 82 മില്യണിന്‍റെ നിക്ഷേപം ജെഎസ്ഡബ്ലു സിമന്‍റും. മ്യാന്‍മര്‍, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലായി 70.37 മില്യണിന്‍റെ നിക്ഷേപം ഒഎന്‍ജിസി വിദേഷ് ലിമിറ്റഡും നടത്തിയിട്ടുണ്ട്.